2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ബി.ജെ.പിക്കു കിട്ടി; ഡെപ്യൂട്ടി സെക്രട്ടറിയെ സ്ഥലംമാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലിരിക്കെ ഒപ്പിട്ട ഫയല്‍ ബി.ജെ. പിക്കു കിട്ടി. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ചിത്രയെ സ്ഥലംമാറ്റി.
മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന് ആരോപിക്കപ്പെട്ട മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയല്‍ ചോര്‍ന്നത് ചിത്രയുടെ അറിവോടെയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പില്‍ നിന്ന് സാമൂഹികനീതി വകുപ്പിലേക്കാണ് ചിത്രയെ മാറ്റിയത്. മുഖ്യമന്ത്രി അമേരിക്കയിലായിരുന്നപ്പോള്‍ മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയലില്‍ ഡിജിറ്റല്‍ ഒപ്പിട്ടിരുന്നു.
ഇതു വ്യാജ ഒപ്പാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ വാര്‍ത്താസമ്മേളനം നടത്തി ആരോപിച്ചിരുന്നു. ഫയല്‍ വിവരാവകാശ നിയമം വഴിയാണ് ലഭിച്ചതെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണം നടത്തുകയായിരുന്നു. ഫയലിനെപ്പറ്റി ഇവര്‍ ബന്ധപ്പെട്ട സെക്ഷനിലെത്തി ചോദിച്ചറിഞ്ഞതായും ഫയലിലെ വിവരങ്ങള്‍ ഉദ്യോഗസ്ഥയ്ക്കു ലഭിച്ച ശേഷമാണു വിവരാവകാശപ്രകാരം ബി.ജെ.പിക്ക് ഫയലിന്റെ പകര്‍പ്പ് കിട്ടിയതെന്നുമാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ചിത്രയെ മാറ്റിയത്. എന്നാല്‍, അണ്ടര്‍ സെക്രട്ടറി മുതല്‍ ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുടെ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.