2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

മുംബൈ ദുരന്തം: മാപ്പര്‍ഹിക്കാത്ത അപരാധം


രാജ്യത്തെ ലാഭകരമായ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേ യാത്രക്കാരോടും അനുബന്ധമായ അടിസ്ഥാന സൗകര്യങ്ങളോടും തുടരുന്ന കടുത്ത അനാസ്ഥയുടെ ഫലമായി കഴിഞ്ഞ വെള്ളിയാഴ്ചയും 23 ജീവനുകള്‍ പൊലിഞ്ഞു. മുംബൈയില്‍ എല്‍ഫിസ്റ്റണ്‍ റോഡ് ലോക്കല്‍ ട്രെയിന്‍ സ്റ്റേഷനിലെ നടപ്പാലത്തില്‍ ഉണ്ടണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് 23 യാത്രികര്‍ മരണപ്പെട്ടത്.അന്നന്നത്തെ ആഹാരത്തിന് വേണ്ടണ്ടി ജീവിതത്തിനും മരണത്തിനുമിടയില്‍ നെട്ടോട്ടമോടുന്ന മുംബൈ നിവാസികളില്‍ ഏറിയ പങ്കും ലോക്കല്‍ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഈ യാത്രികരുടെ സുരക്ഷാ കാര്യത്തില്‍ കടുത്ത അവഗണനയാണ് റെയില്‍വേയും കേന്ദ്ര സര്‍ക്കാരും തുടരുന്നത്.

വീടുകളില്‍ നിന്ന് ജോലി സ്ഥലത്തെത്തുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുവാനുമുള്ള മരണപ്പാച്ചില്‍ പുലരുംമുമ്പെ തന്നെ തുടങ്ങുന്നതിനാല്‍ അന്നേരം തൊട്ട് തന്നെ ലോക്കല്‍ ട്രെയിന്‍ സ്റ്റേഷനുകള്‍ ജനനിബിഡമാകും.ഇവരുടെ സുരക്ഷിതത്വത്തിന്റെ ഉത്തരവാദിത്തം റെയില്‍വേ കയ്യൊഴിഞ്ഞിരിക്കുകയാണ്. പകരം ലാഭം കൂട്ടാനായി സമയനിഷ്ഠ പാലിക്കുന്നതിലാണ് റെയില്‍വേക്കിപ്പോള്‍ താല്‍പര്യം. എല്‍ഫിസ്റ്റണ്‍ റോഡ് ലോക്കല്‍ ട്രെയിന്‍ സ്റ്റേഷനിലുണ്ടണ്ടായ ദുരന്തം റെയില്‍വേയുടെ ഇത്തരത്തിലുള്ള അവഗണനയുടെ അനന്തരഫലമാണ്.

സച്ചിന്‍ ടെണ്ടണ്ടുല്‍ക്കര്‍ എം പി യെന്ന നിലയില്‍ എല്‍ഫിസ്റ്റണ്‍ റോഡ് റെയില്‍പ്പാലമടക്കമുള്ള റെയില്‍പ്പാലങ്ങളുടെ ശോച്യാവസ്ഥ റെയില്‍വേയുടെ ശ്രദ്ധയില്‍ കൊണ്ടണ്ടുവന്നതാണ്. തിരക്കേറിയ മുംബൈ ലോക്കല്‍ ട്രെയിന്‍ സ്റ്റേഷനുകളില്‍ അധിക നടപ്പാലങ്ങള്‍ക്ക് പദ്ധതിയുണ്ടേണ്ടായെന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചതാണ്.1972ല്‍ നിര്‍മിച്ച ഈ പാലത്തിന്റെ വീതി ആറടിയാണ്. അന്ന് അത് മതിയായിരുന്നു.72 ല്‍ നിന്ന് മുംബൈ 2017ല്‍ എത്തി നില്‍ക്കുമ്പോഴും അതേ പാത യാതൊരു അറ്റകുറ്റപ്പണിയും നടത്താതെ നിലനിര്‍ത്തുന്നതില്‍ റെയില്‍വേക്ക് ലജ്ജ യൊട്ടുമില്ല. പണ്ടത്ത് തുണിമില്ലുകള്‍ക്ക് പകരം മുംബൈയില്‍ വിവിധ തരം തൊഴിലവസരങ്ങള്‍ ഉണ്ടണ്ടായതും അതിനനുസൃതമായി ജനസാന്ദ്രത വര്‍ധിച്ചതും തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ ജനബാഹുല്യം അനുഭവപ്പെടാന്‍ തുടങ്ങിയതും റെയില്‍വേ അറിഞ്ഞിട്ടില്ല .മുംബൈയിലെ ലോക്കല്‍ ട്രെയിന്‍ സ്റ്റേഷനുകളെല്ലാം യാത്രക്കാരാല്‍ വീര്‍പ്പുമുട്ടുകയാണിന്ന്.

വിവിധ ലോക്കല്‍ സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കാനായി 2016ലെ ബജറ്റില്‍ മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു 12 കോടി അനുവദിച്ചിരുന്നു.എന്നാല്‍ റെയില്‍വേ ആയിരം രൂപ നല്‍കി യാത്രക്കാരുടെ അടിസ്ഥാന സൗകര്യാവശ്യങ്ങളെ പരിഹസിച്ചു.വെള്ളിയാഴ്ചയുണ്ടായ ദുരന്തത്തെ തുടര്‍ന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം എല്‍ഫിസ്റ്റണ്‍ റോഡ് അടക്കമുള്ള തിരക്കേറിയ ലോക്കല്‍ ട്രെയിന്‍ സ്റ്റേഷനുകളില്‍ കൂടുതല്‍ എസ്‌കലേറ്ററുകള്‍ അനുവദിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം നേരത്തെ എടുത്തിരുന്നുവെങ്കില്‍ 23 കുടുംബങ്ങളുടെ കണ്ണുനീര്‍ കാണേണ്ടണ്ടി വരുമായിരുന്നില്ല.പൊതു സമൂഹത്തെ സംബന്ധിച്ച ഏതൊരു ആവശ്യവും ദുരന്തങ്ങള്‍ വന്ന് ഭവിച്ചതിന് ശേഷം മാത്രമേ ബി.ജെ.പി സര്‍ക്കാര്‍ പരിഗണനക്ക് പോലും എടുക്കുന്നുള്ളൂ.

എന്നാല്‍ കോര്‍പ്പറേറ്റുകളെ സംബന്ധിച്ച് അങ്ങിനെയല്ല താനും. സാധാരണക്കാരന്റെ അടിസ്ഥാനാവശ്യങ്ങള്‍ക്കം സുരക്ഷിതത്വത്തിനും യാതൊരു വിലയും കല്‍പിക്കാത്ത നരേന്ദ്ര മോദി സര്‍ക്കാര്‍ ബുള്ളറ്റ് ട്രെയിന്‍ നടപ്പാക്കാനുള്ള പണിപ്പുരയിലാണ്. കോടീശ്വരന്‍മാര്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന ഈ ബുള്ളറ്റ് ട്രെയിന്‍ നോട്ട് നിരോധനം പോലെ ജി എസ് ടി നികുതി ഘടന പോലെ സാധാരണക്കാരന്റെ ശിരസ്സില്‍ മറ്റൊരു അശനിപാതമായി പതിക്കുമെന്ന് ഇതിനകം രാജ്യത്തെ പ്രമുഖരെല്ലാം വിലയിരുത്തിക്കഴിഞ്ഞു.

ഇത്തരം വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ണ്ടനരേന്ദ്രമോദി തയാറാകാറില്ല. അദ്ദേഹം പറഞ്ഞു കൊണ്ടേണ്ടയിരിക്കുകയാണ്.മന്‍ കി ബാത്ത് എന്ന ലേബലിലൂടെ ‘റോഡിയോവില്‍ കൂടിയാകുമ്പോള്‍ ചോദ്യങ്ങളെ ഭയക്കേണ്ടണ്ടതില്ല. കരണ്‍ ഥാപ്പറുടെ ചോദ്യശരങ്ങളില്‍ പൊറുതിമുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെഡ് ഫോണ്‍ അഴിച്ച്‌വച്ച് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് പോയ ദൃശ്യം മറക്കാറായിട്ടില്ല.എല്‍ഫിസ്റ്റണ്‍ റോഡ് റെയില്‍പ്പാലദുരന്തത്തിലും അദ്ദേഹം മൗനം പാലിക്കുമെങ്കില്‍ എന്തിന് അത്ഭുതപ്പെടണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.