2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുംബൈയില്‍ കനത്ത മഴ; വെള്ളപ്പൊക്കം

മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്നു നഗരത്തിലടക്കം വെള്ളം കയറി. 2005നു ശേഷം മുംബൈയിലുണ്ടാകുന്ന കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടതെന്നാണ് വിവരം. ഇതോടെ, നഗരത്തിലെ പ്രധാന റോഡുകളിലടക്കം വെള്ളം കയറുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തു.
മുംബൈയിലെ രണ്ടു കോടിയോളം ജനങ്ങളെ പ്രളയം ബാധിച്ചതായും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി. ഇവിടെ ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കുകയും സര്‍ക്കാര്‍ ഓഫിസുകളടക്കം അടച്ചിടുകയും ചെയ്തിട്ടുണ്ട്. കനത്ത മഴ ഇന്നു തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. താനെ, പൂനെ, രത്‌നഗിരി, റെയ്ഗാഡ് തുടങ്ങിയ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യയില്‍തന്നെ കൂടുതല്‍ കൊവിഡ് വ്യാപനപമുള്ള മഹാരാഷ്ട്രയില്‍ കനത്ത മഴയും വെള്ളപ്പൊക്കവുംകൂടി ഉണ്ടാകുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.