2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മുംബൈയിലെ ലഹരിമരുന്ന് വേട്ട: സൂത്രധാരനും മലയാളിയെന്ന് ഡി.ആർ.ഐ

കൊച്ചി • മുംബൈയിൽ 1,476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിലെ മുഖ്യസൂത്രധാരൻ മൻസൂർ തച്ചംപറമ്പിലെന്ന് ഡി.ആർ.ഐ. നാലു വർഷമായി മൻസൂർ ലഹരിക്കടത്ത് നടത്തുകയാണെന്നും മുംബൈയിൽ ഇറക്കിയ ലഹരി പായ്ക്കറ്റുകൾ ഗോഡൗണിലേക്ക് മാറ്റാൻ നിർദേശം നൽകിയത് ഇദ്ദേഹമാണെന്നും ഡി.ആർ.ഐ വ്യക്തമാക്കി. 2018 മുതൽ ഇയാൾ ലഹരിക്കടത്ത് നടത്തുന്നുണ്ട്. ഇതിനായി ജോഹന്നാസ്‌ബെർഗിൽ പ്രത്യേക കമ്പനി ആരംഭിച്ചതായും ഇവിടെനിന്നാണ് മുഴുവൻ ആസൂത്രണവും നടത്തുന്നതെന്നും ഡി.ആർ.ഐ അന്വേഷണ റിപ്പോർട്ടിലുണ്ട്.
46,000 ഓറഞ്ചുപെട്ടികൾക്കിടയിലാണ് 320 ലഹരിപ്പെട്ടികൾ കടത്താൻ ശ്രമിച്ചത്. ഈ പെട്ടി പ്രത്യേക ഗോഡൗണിലേക്ക് മാറ്റാൻ വാട്‌സ്ആപ് വഴി കഴിഞ്ഞ ദിവസം അറസ്റ്റിലായ വിജിൻ വർഗീസിന് നിർദേശം നൽകിയത് മൻസൂറാണ്. വിവേക് എന്നയാൾ വരുമെന്നും ഈ പെട്ടികൾ ഇയാൾക്ക് നൽകണമെന്നുമായിരുന്നു നിർദേശം. തുടർന്ന് വിവേക് ഏർപ്പാടാക്കിയ മറ്റൊരു ട്രക്ക് വഴി പെട്ടികൾ കടത്തുമ്പോഴാണ് പിടിയിലാവുന്നത്. സംഭവത്തിനു പിന്നിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.
കൊച്ചി ആസ്ഥാനമായ പഴം ഇറക്കുമതി സ്ഥാപനം യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയരക്ടറാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ വിജിൻ വർഗീസ്. ദക്ഷിണാഫ്രിക്കയിൽനിന്ന് ഇയാളുടെ പേരിൽ അയച്ച വാലൻഷ്യ ഓറഞ്ചിന്റെ പെട്ടികളിൽനിന്ന് 198 കിലോഗ്രാം മെത്താംഫെറ്റമിനും 9 കിലോഗ്രാം കൊക്കെയ്‌നുമാണ് പിടികൂടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.