2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മാസ്‌കും ഗ്ലൗസുമില്ലാതെ വൈദികരുടെ കൈകളില്‍ ചുംബിച്ച് മാര്‍പാപ്പ

 

വത്തിക്കാന്‍ സിറ്റി: ഇറ്റലിയില്‍ കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നതിനിടെ കൊവിഡ് നിയന്ത്രണങ്ങള്‍ അവഗണിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ നടന്ന ഒരു പരിപാടിയില്‍ മാസ്‌കും ഗ്ലൗസും ധരിക്കാതെ പങ്കെടുത്ത 83കാരനായ പോപ്പ് വൈദികരുടെ കൈകളില്‍ ചുംബിച്ചു. ചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. സാമൂഹികാകലം പാലിക്കാതെ കൂട്ടംകൂടി നില്‍ക്കുന്ന വൈദികര്‍ക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നില്‍ക്കുന്നതും അതിലൊരു വൈദികന്റെ കൈകളില്‍ അദ്ദേഹം ചുംബിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. അടുത്തിടെ നിയമിതരായ പുരോഹിതരാണ് ഇവരെന്നാണ് വിദേശ മാധ്യമമായ ഡെയ്‌ലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചുറ്റുമുള്ള വൈദികള്‍ മാസ്‌ക് ധരിച്ചിരുന്നുവെങ്കിലും പലരുടെയും മുഖവും മൂക്കും മറഞ്ഞിരുന്നില്ല.
മാസ്‌ക് ധരിക്കാത്ത ഒരു സഭാധ്യക്ഷന്‍ പോപ്പുമായി അടുത്തു നിന്ന് സംസാരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ചിത്രവും വാര്‍ത്തയും പുറത്തുവന്നതോടെ പോപ്പിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയ്‌ക്കെതിരെ വിമര്‍ശനം ശക്തമായി. വളരെ അസ്വസ്ഥജനകമായ ചിത്രമെന്നാണ് വത്തിക്കാന്‍ കമന്റേറ്റര്‍ റോബര്‍ട്ട് മിക്കന്‍സ് ട്വീറ്റ് ചെയ്തത്.
മുറിക്കുള്ളിലെ കൂടിക്കാഴ്ചയില്‍ മാസ്‌ക് അടക്കമുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ ഇല്ലാതെയാണ് പലരും പങ്കെടുത്തത്. പോപ്പുമായി സംസാരിക്കാന്‍ പലരും മാസ്‌ക് നീക്കംചെയ്തുവെന്നും മിക്കന്‍സ് ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.