ദുബൈ:മാലിന്യത്തില്‍നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്ലാന്റ് ദുബായിലെ അല്‍ വര്‍സാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു.400 കോടി ദിര്‍ഹം മുതല്‍മുടക്കിയാണ് പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്ലാന്റിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തില്‍ ലോകത്ത് ദുബൈയുടെ സ്ഥാനം ഉയര്‍ത്താന്‍ ഉതകുന്ന ശ്രദ്ധേയമായ പദ്ധതിയാണിതെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു . ദുബായിലെ 1.35 ലക്ഷം താമസ കെട്ടിടങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ കഴിയുംവിധം മണിക്കൂറില്‍ 220 മെഗാവാട്ട് പുനരുപയോഗ ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണിത്.
പാരിസ്ഥിതിക ആഘാതം കൂടാതെ വര്‍ഷത്തില്‍ 20 ലക്ഷം ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നതാണ് മറ്റൊരു സുപ്രധാന നേട്ടം . പദ്ധതിയുടെ അണിയറ പ്രവര്‍ത്തകരെ ഷെയ്ഖ് ഹംദാന്‍ അഭിനന്ദിച്ചു . നവീന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സുസ്ഥിര ഭാവി കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഷെയ്ഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതി സൗഹൃദ മാലിന്യ നിര്‍മാര്‍ജന പദ്ധതി രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് ആക്കം കൂട്ടുമെന്നും പറഞ്ഞു.
4 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പ്ലാന്റില്‍ 5 പ്ലാന്റുകളിലായി ദിവസേന 5666 ടണ്‍ മാലന്യം സംസ്‌കരിക്കാന്‍ ശേഷിയുണ്ട് . പദ്ധതി പൂര്‍ണമാകുന്നതോടെ വര്‍ഷത്തില്‍ 2400 ടണ്‍ കാര്‍ബണ്‍ മാലിന്യവും കുറയ്ക്കാം . ഉദ്ഘാടന ചടങ്ങില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ , അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് വെല്‍ബീയിങ് പില്ലാര്‍ കമ്മിഷണല്‍ ജനറല്‍ മത്തര്‍ അല്‍ തായര്‍ , ദുബായ് നഗരസഭാ ഡയറക്ടര്‍ ജനല്‍ ദാവൂദ് അല്‍ ഹാജിരി എന്നിവര്‍ പങ്കെടുത്തു.
Comments are closed for this post.