
അഞ്ചല്‍: മാലിന്യം നിറഞ്ഞ് പഞ്ചായത്ത് ചിറ നശിക്കുന്നു. അഞ്ചല്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ പുളിമൂട്ടില്‍ ചിറയാണ് മാലിന്യം നിറഞ്ഞ് നശിക്കുന്നത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ചിറ നവീകരിച്ച് പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കി നല്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു.
കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും സംയുക്തമായി അഞ്ചല്‍ പഞ്ചായത്തില്‍ ചിറക് വിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇതുവരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നിട്ടുണ്ട്. പഴമക്കാര്‍ കൃഷി ആവശ്യത്തിന് പുളി മൂട്ടില് ചിറയാണ് ആശ്രയിച്ചിരുന്നത്. ചിറയിലെ മാലിന്യം തള്ളലും കൈയേറ്റവും തടയാന്‍ അധികൃതര്‍ ഭാഗത്ത് നിന്നും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.