2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മാറ്റ്‌ലാബ് പരിശീലനത്തിന് മെയ് 31 വരെ അപേക്ഷിക്കാം

കല്‍പ്പറ്റ: പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ ശ്രീയില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് മെയ് 31 വരെ അപേക്ഷിക്കാം. 22നും 26 നുമിടയിലുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പ്രവേശനം. പ്രതിമാസം 4000 രൂപ സ്റ്റൈപന്റ് ലഭിക്കും. ബി.ഇ, ബി.ടെക്, എം.ടെക്, എം.സി.എ, എം.എസ്.സി ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ ഏതെങ്കിലും പാസ്സായവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്) പാസ്സായവര്‍ക്കും പങ്കെടുക്കാം. പരിശീലന കാലാവധി മൂന്നു മാസം. വിശദവിവരങ്ങള്‍ ര്യയലൃൃെശ.ീൃഴ ല്‍ ലഭിക്കും. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പ് സഹിതം മെയ് 31 നകം സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി.26847, പ്രകാശ്, ഢഞഅഉ7, വിമന്‍സ് കോളജ് റോഡ്, തൈക്കാട് പി.ഒ തിരുവനന്തപുരം – 695014 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 0471-2323949

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.