
ഭൂവനേശ്വര്‍: ഹൈദരാബാദ് എഫ്.സി വിട്ട മാര്‍സലീഞ്ഞോ പുതിയ സീസണ് മുതല്‍ ഒഡിഷ എഫ്.സിയില്‍ കളിക്കും. ഒരു വര്‍ഷത്തെ കരാറിലാണ് മാര്‍സെലീഞ്ഞോയെ ഒഡീഷ എഫ്.സി സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. കേരള ബ്ലാസ്റ്റേഴ്സും മാര്സെലീഞ്ഞോയ്ക്കായി ശ്രമിച്ചിരുന്നു.
എന്നാല്‍ വേതനം അധികമായതിനാല്‍ കേരള ബ്ലാസ്റ്റേഴ്സ് പിന്മാറുകയായിരുന്നു. മൂന്നര കോടിയോളം രൂപക്കാണ് ഒഡിഷ എഫ്.സി താരത്തെ സ്വന്താമക്കിയിരിക്കുന്നത്. അവസാന സീസണില്‍ ഹൈദരാബാദിനു വേണ്ടി ഏഴു ഗോളുകളും രണ്ട് അസിസ്റ്റും നേടാനും താരത്തിനായിരുന്നു. ഇതുവരെ ഐ. എസ്.എല്ലില്‍ ആകെ 31 ഗോളും 18 അസിസ്റ്റും നേടിയട്ടുള്ള താരമാണ് മാര്‍സെലീഞ്ഞോ. ബ്രസീലുകാരനായ മാര്‍സലീഞ്ഞോ അത്ലറ്റിക്കോ മാഡ്രിഡ് ബിയിലൂടെയാണ് കരിയര്‍ ആരംഭിച്ചത്.