2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മാരുതി മുക്കാല്‍ ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിക്കുന്നു

ന്യൂഡല്‍ഹി: എയര്‍ബാഗിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിലെ തകരാറിനെതുടര്‍ന്ന് മാരുതി മുക്കാല്‍ ലക്ഷത്തോളം കാറുകള്‍ തിരിച്ചു വിളിക്കുന്നു. 75,419 ബലേനിയോ കാറുകള്‍ ആണ് മാരുതി തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് മാരുതി ഇത്രയും വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്.

ഇതോടൊപ്പം ഫ്യുവല്‍ ഫില്‍റ്ററിലെ തകരാറിലെ തുടര്‍ന്ന് 1,961  സ്വിഫ്റ്റ് ഡിസയര്‍ കാറുകളും തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
തിരിച്ചുവിളിക്കുന്ന ബലേനിയോ കാറുകളില്‍ പെട്രാളും ഡീസലും ഉള്‍പ്പെടും. 2015 ആഗസ്റ്റ് മൂന്നിനും 2016 മെയ് 17 നും ഇടയ്ക്ക് നിര്‍മിച്ചവയാണ് ഈ കാറുകള്‍. എയര്‍ ബാഗിലെ തകരാറിനെ തുടര്‍ന്ന്  തിരിച്ചുവിളിക്കുന്ന ബലേനിയോ മോഡലില്‍ തന്നെയുള്ള 15,995 കാറുകളിലെ ഡീസല്‍ ഫില്‍റ്ററുകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മാരുതി അറിയിച്ചിട്ടുണ്ട്.  

2015 ആഗസ്റ്റ് മൂന്നിനും 2016 മാര്‍ച്ച് 22 നും  ഇടയില്‍ നിര്‍മച്ച ബലേനിയോ ഡീസല്‍ മോഡലുകളിലും സ്വിഫ്റ്റ് ഡിസയറിലേതുപോലെ ഫ്യുവല്‍ ഫില്‍റ്ററില്‍  തകരാറ്  കണ്ടെത്തിയയിനെ തുടര്‍ന്നാണ് നടപടി.
ഈയിടെ പുറത്തിറക്കിയ ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനം ഉള്ള സ്വിഫ്റ്റ് ഡിസയര്‍ ഡീസല്‍  കാറുകള്‍ മാത്രമാണ് തിരിച്ചുവിളിക്കുന്നത്.

പെട്രോള്‍ മോഡലിലോ ഡീസല്‍ മാന്വല്‍ മോഡലിലോ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കമ്പനി അറിയിച്ചു.  ഈ വര്‍ഷം ഇതാദ്യമായല്ല മാരുതി വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്. ബ്രേക്കിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് 20,427 എസ് – ക്രോസ് കമ്പനി ഈമാസം തുടക്കത്തില്‍ തിരിച്ചുവിളിച്ചിരുന്നു.
മെയ് 31 മുതല്‍ മാരുതി ഡീലര്‍മാര്‍ മേല്‍പറഞ്ഞ വാഹന ഉടമകളെ ബന്ധപ്പെടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എയര്‍ ബാഗിന്റെ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ്  ചെയ്യുന്നതും ഫ്യവല്‍ ഫില്‍റ്റര്‍ മാറ്റുന്നതും കമ്പനി സൗജന്യമായി ചെയ്തുകൊടുക്കും. തങ്ങളുടെ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നവയില്‍ ഉള്‍പ്പെട്ടതാണോ എന്ന് ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാനും  അവസരമുണ്ട്.

ബലേനിയോ ഉടമകള്‍ നെക്‌സ വെബ്‌സൈറ്റും സ്വിഫ്റ്റ് ഡിസയറിനായി മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റും സന്ദര്‍ശിച്ച് വാഹനത്തിന്റെ ചേസിസ് നമ്പര്‍ നല്‍കിയാല്‍ ഈ വിവരം അറിയാന്‍ സാധിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.