ലക്‌നോ: ബിഎസ്പി അധ്യക്ഷ മായവതിയെ അധിക്ഷേപിച്ച ബിജെപി നേതാവ് ദയാശങ്കറിന്റെ നാവരിയുന്നവര്‍ക്ക് 50 ലക്ഷം രൂപ വാഗ്ദാനവുമായി ബിഎസ്പി ചണ്ഡീഗഡ് അധ്യക്ഷ ജന്നറ്റ് ജഹാന്‍.
ദയാശങ്കര്‍ സിംഗിന്റെ നാവ് അരിഞ്ഞെടുത്ത് തന്റെ മുന്നില്‍ കൊണ്ടുവന്നാല്‍ അവര്‍ക്ക് 50 ലക്ഷം രൂപ നല്‍കും. ബിജെപി ദളിത് വിരുദ്ധരാണ്. ഇപ്പോള്‍ അവര്‍ സ്ത്രീകള്‍ക്കെതിരെയും തിരിഞ്ഞിരിക്കുകയാണെന്നും ജന്നറ്റ് ജഹാന്‍ പറഞ്ഞു.
മായാവതിയെ ലൈംഗികതൊഴിലാളിയോട് താരതമ്യപ്പെടുത്തിയ ദയാശങ്കര്‍ സിങിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരും അനുയായികളും ലക്‌നോവിലും ഡല്‍ഹിയിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
Comments are closed for this post.