
കോഴിക്കോട്
യു.എ.ഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗം മുസ്ലിം ലോകത്തിന് കനത്ത നഷ്ടമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇസ് ലാം വിഭാവന ചെയ്യുന്ന സമാധാനവും സഹവര്‍ത്തിത്വവും ഉയര്‍ത്തിപ്പിടിച്ച് മാനുഷികമൂല്യങ്ങള്‍ക്ക് പ്രഥമപരിഗണന നല്കിയ അദ്ദേഹം ഭരണമേഖലയിലെ അതുല്യ പ്രതിഭ കൂടിയായിരുന്നു.
ജീവകാരുണ്യപ്രവര്‍ത്തന മേഖലയിൽ യു.എ.ഇയെ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നില്ക്കാന് കഴിയുംവിധം സംവിധാനിച്ചതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്നും നേതാക്കൾ അനുസ്മരിച്ചു.