
മാനന്തവാടി നിയോജക മണ്ഡലത്തിന്റെ സുപ്രധാന വികസന നേട്ടങ്ങളില്‍ ഒന്നാമതായി കാണിക്കാവുന്ന പദ്ധതിയാണ് നിര്‍ദിഷ്ട മലയോര ഹൈവേ. 129 കോടി 92 ലക്ഷം രൂപക്ക് കിഫ്ബി സാമ്പത്തികാനുമതി നല്കി കഴിഞ്ഞു.
കേരള റോഡ് ഫണ്ട് ബോര്‍ഡ് സാങ്കേതിക അനുമതിയോട് കൂടി പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ കഴിയും. ബോയ്സ്ടൗണ്‍-മാനന്തവാടി, മാനന്തവാടി-നാലാംമൈല്‍-പച്ചിലക്കാട്, വാളാട് -കുഞ്ഞോം-കുങ്കിച്ചിറ എന്നീ മൂന്ന് റോഡുകളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവൃത്തിയാണ് മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തുന്നത്. തവിഞ്ഞാല്‍, എടവക, വെള്ളമുണ്ട, പനമരം പഞ്ചായത്തിലൂടെയും മാനന്തവാടി നഗരസഭയുടെയും ഹൃദയഭാഗത്തുകൂടിയായിരുക്കും മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാക്കുക. മലയോര ഹൈവേ പൂര്‍ത്തിയാകുന്നതോട് കൂടി വടക്കേ വയനാടിന്റെ സമഗ്ര വികസനമായിരിക്കും നടപ്പാക്കുക.