2020 November 30 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മാധ്യമപ്രവര്‍ത്തകന്റെയും ബന്ധുവിന്റെയും കാറുകള്‍ അടിച്ചു തകര്‍ത്തു

പാറശാല: വീടിന് മുന്നില്‍ ഒതുക്കി നിര്‍ത്തിയിരുന്ന മാധ്യമ പ്രവര്‍ത്തകന്റെയും ബന്ധുവിന്റെയും കാറുകള്‍ അര്‍ദ്ധരാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു.
പാറശാലയിലെ മാധ്യമം പത്രത്തിന്റെ ലേഖകനായ കൊറ്റാമം ചെറുവട്ടൂര്‍ പൊറ്റയില്‍ താമസിക്കുന്ന ചന്ദ്രകുമാറിന്റെ കെ.എല്‍ 10 ക്യൂ 3600 നമ്പരിലുള്ള സാണ്‍ട്രോ കാറും ഇതിന് സമീപത്തായി ഒതുക്കി നിര്‍ത്തിയിരുന്ന ചന്ദ്രകുമാറിന്റെ ബന്ധു സജിത് ദേവിന്റെ കെ.എല്‍ 19 ഡി 989 നമ്പരിലുള്ള സ്വിഫ്റ്റ് കാറിന്റെയും ഗ്ലാസുകളാണ് ഇരുളിന്റെ മറവില്‍ അടിച്ച് തകര്‍ത്തത്.ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കാറിന്റെ ഗ്ലാസ്സുകള്‍ അടിച്ച് തകര്‍ത്ത ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴേക്കും രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം രക്ഷപ്പെടുകയായിരുന്നു. പാറശാല പൊലിസില്‍ പരാതി നല്‍കി.

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.