
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ ഇന്ന് ഇന്ത്യയില്‍ എത്രത്തോളം ഭീഷണി നേരിടുന്നു എന്നതിന്റെ നേര്‍ചിത്രമാണ് കഴിഞ്ഞ ദിവസം മലപ്പുറം പ്രസ് ക്ലബ്ബിലുണ്ടായ ആര്.എസ്.എസിന്റെ ഗുണ്ടാ വിളയാട്ടം സൂചിപ്പിക്കുന്നത്.
കേരളം ഇന്ത്യയില്‍ ബി.ജെ.പി ക്കും ആര്.എസ്.എസി നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വേരോട്ടം കുറവുള്ള സംസ്ഥാനമായിട്ടും അവരുടെ മാധ്യമങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അധികൃതര്‍ക്ക് തടയാനാകുന്നില്ല. 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം നിരവധി മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
ഇവര്‍ക്ക് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയണമെങ്കില്‍ ഭരണകര്‍ത്താക്കള്‍ സുരക്ഷിതത്വവും സംരക്ഷണവും നല്‍കേണ്ടതുണ്ട്.