
ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് ഇതിനകം 20 പരാതികള്‍ ലഭിച്ചതായും മൂന്നെണ്ണത്തിലൊഴികെ ബാക്കി എല്ലാത്തിലും തീര്‍പ്പായതായും വരണാധികാരിയായ ജില്ലാകലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. രണ്ടുകേസില്‍, കൂടുതല്‍ വിശദീകരണം പരാതിക്കാരില്‍ നിന്ന് തേടിയിരിക്കുകയാണ്.
മൂന്നാമത്തെ കേസിന് ആധാരമായ പരാതി എറണാകുളം വരണാധികാരിക്ക് കൈമാറിയിട്ടുണ്ട്.
അവിടെ എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍ക്കെതിരേയാണ് ഈ പരാതി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതിയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫിസറായ ജില്ലാ പ്ലാനിങ് ഓഫിസര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ ലോ ഓഫിസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്നിവരും അംഗങ്ങളാണ്.
Comments are closed for this post.