
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിക്ക് സീസണ് തുടങ്ങും മുമ്പ് തിരിച്ചടി. സിറ്റിയുടെ രണ്ട് പ്രധാന താരങ്ങള്‍ കൊവിഡ് സ്ഥിരീകരിച്ചതായി ക്ലബ് അറിയിച്ചു. റിയാദ് മെഹ്റെസിനും സെന്റര്‍ ബാക്ക് ലപോര്ടെക്കുമാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്.
പ്രീ സീസണ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കന്ന സിറ്റിക്കൊപ്പം ഈ രണ്ടു താരങ്ങളും ഉണ്ടാവില്ല. ഇരുവരും ക്വാറന്റൈനില്‍ പോയിരിക്കുകയാണിപ്പോള്‍. പ്രീമിയര്‍ ലീഗ് സീസണ് രണ്ടാഴ്ചക്ക് ശേഷം തുടങ്ങുകയാണ്.