
ഇടത്തരം വാണിജ്യ വാഹനവിഭാഗത്തില്‍ ഫ്യൂരിയോ എന്ന പുതിയ മോഡലിനെ മഹീന്ദ്ര ബസ് ആന്‍ഡ് ട്രക്ക് ഡിവിഷന് പുറത്തിറക്കി.
ഇതോടെ വാണിജ്യവാഹനവിപണിയില്‍ എല്ലാ വിഭാഗങ്ങളിലും മഹീന്ദ്രയ്ക്ക് മോഡലുകളായി. ലോകപ്രശസ്ത ഇറ്റാലിയന്‍ ഡിസൈനിങ് സ്റ്റുഡിയോയായ പിനിന്‍ഫാരിനയാണ് ട്രക്ക് രൂപകല്‍പ്പന ചെയ്തത്.
അറുനൂറ് കോടി രൂപ മുതല്‍ മുടക്കിലാണ് മഹീന്ദ്ര പുതിയ മോഡലിനെ വികസിപ്പിച്ചത്. മഹീന്ദ്ര ഫ്യുവല്‍ സ്മാര്‍ട്ട് ടെക്നോളജി ഉപയോഗിക്കുന്ന എന്‍ജിനാണിതിന്. ലോഡ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും വാഹനത്തിന്റെ എന്ജിന് പെര്‍ഫോമന്‍സ് ക്രമീകരിച്ച് ഉയര്‍ന്ന മൈലേജ് ഉറപ്പാക്കുന്ന മള്‍ട്ടി മോഡ് സിസ്റ്റം ഇതിനുണ്ട്. കുറഞ്ഞ ആര്‍പിഎമ്മില്‍ ഉയര്‍ന്ന ടോര്‍ക്ക് എന്ജിന് പ്രദാനം ചെയ്യുന്നു.
2014 ലാണ് ഫ്യൂരിയോ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മഹീന്ദ്ര തുടക്കമിട്ടത്. വാഹനത്തിന്റെ പ്രാഥമിക ഘടനയുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ 180 ഓളം വാഹന ഘടകവിതരണക്കാരുടെ സഹകരണമുണ്ടായിരുന്നു.
ആയിരത്തിലേറെ പരീക്ഷണ ഓട്ടങ്ങളിലായി 17 ലക്ഷത്തില്‍ പരം കിലോമീറ്റര്‍ ദൂരം വിജയകരമായി പിന്നിട്ടശേഷമാണ് ഫ്യൂരിയോ വിപണിയിലെത്തിയത്. മഹീന്ദ്രയുടെ ലോകോത്തര നിലവാരമുള്ള ചകന്‍ നിര്‍മാണശാലയിലാണ് ട്രക്കിന്റെ ഉത്പാദനം.