
കോഴിക്കോട്: പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പിന്റെ സ്വരാജ് ട്രാക്റ്റേഴ്സ് കൂടുതല്‍ കരുത്തും കാര്യക്ഷമതയുമുള്ള പുതിയ ട്രാക്റ്റര്‍ പുറത്തിറക്കി. 60 മുതല്‍ 75 വരെ എച്ച്പി കരുത്തുള്ള സ്വരാജ് 963 എഫ്.ഇ ആണ് പുറത്തിറക്കിയത്.
7.4 ലക്ഷം രൂപ വിലവരുന്ന വാഹനം രാജ്യത്തെങ്ങുമുള്ള 875 ഡീലര്‍മാര്‍ വഴി ഉപഭോക്താക്കളിലെത്തും. പൂര്‍ണമായും സ്വരാജിന്റെ ഗവേഷണ വിഭാഗം നിര്‍മിച്ചെടുത്ത തനത് വാഹനമാണ് സ്വരാജ് 963എഫ്ഇ. ഭൂമി ഒരുക്കുന്നതു മുതല്‍ വിളവെടുപ്പിനുശേഷം വരെ വിവിധ ആവശ്യങ്ങള്‍ക്കായി സ്വരാജ് 963എഫ്.ഇ ഉപയോഗിക്കാം. റോട്ടറി റില്ലേഴ്സ്, എംബി പ്ലഫ്, ടിഎംസിഎച്ച്, പൊട്ടറ്റൊ പ്ലാന്റര്‍, ഡോസേര്സ്, ബെയ്ലേര്സ്, ബനാന മുള്ച്ചേസ് തുടങ്ങിയവയോട് കിടപിടിക്കുന്നതാണ് സ്വരാജ് 963എഫ്ഇ. ആവശ്യാനുസരണം ഇരു ചക്രത്തിലോ നാലു ചക്രത്തിലോ ഈ വാഹനം ഉപയോഗിക്കാം. വിപണിയിലെ ഏറ്റവും വിശ്വസനീയവും ആശ്രയിക്കാവുന്നതുമായ ബ്രാന്‍ഡാണ് സ്വരാജ് എന്ന് എംഡി ഡോ. പവന് ഗോയെങ്ക പറഞ്ഞു.
കാര്‍ഷിക മേഖലയുടെ വിവിധ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് സ്വരാജ് 963എഫ്ഇ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 540 പിടിഒ, 540 ഇക്കണോമിക് പിടിഒ, മള്‍ട്ടി സ്പീഡ് ഫൊര്വാഡ് വിത്ത് റിവേഴ്സ് പിടിഒ തുടങ്ങിയവ സ്വരാജ് 963എഫ്ഇന്റെ പ്രത്യേകതകളാണ്. 60എച്ച്പി കരുത്തുള്ള എന്ജിന് സമാനമായ മറ്റു വാഹനങ്ങളെക്കാള്‍ 15% കൂടുതല്‍ കാര്യക്ഷമത പ്രകടിപ്പിക്കുന്നു.