
മുംബൈ: മഹാരാഷ്ട്രയില്‍ ബലാത്സംഗകേസില്‍ ശിക്ഷക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ഇനി മുതല്‍ പരോള്‍ അനുവദിക്കില്ല. ഇതു കൂടാതെ കൊലപാതകം, കുട്ടികളെ കടത്തികൊണ്ടുപോകല്‍, മയക്കുമരുന്നു കടത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെയും ശിക്ഷ കഴിയുന്നതു വരെ ജയിലില്‍ നിന്ന് പുറത്തുവിടാന്‍ പാടില്ലെന്നും പുതുക്കിയ മാന്വലുകളില്‍ പറയുന്നു.
2012 ല്‍ പല്ലവി പുര്കായസ്തയെന്ന് അഭിഭാഷകയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സജാദ് മുഗല് പരോളിലിറങ്ങി രക്ഷപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജയില്‍ ചട്ടങ്ങളില്‍ അടിയന്തര മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
പല്ലവിയെ(25) ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. പല്ലവി താമസിച്ചിരുന്ന അപാര്‍ട്മെന്റിലെ സെക്യൂരിറ്റിയായിരുന്നു സജാദ്. കേസില്‍ 2014 ലാണ് മുംബൈ കോടതി ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പരോളില്‍ ഇറങ്ങി രക്ഷപ്പെട്ട സജാദിനു വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല.