2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മഹല്ല് ജാഗരണത്തിന്റെ മാതൃകകള്‍ പകര്‍ന്ന് സമ്മേളന സെഷനുകള്‍

വാദീഖുബാ : മഹല്ല് ജാഗരണത്തിന്റെയും ശാക്തീകരണത്തിന്റെയും മാതൃകകള്‍ പകര്‍ന്ന് സുന്നിമഹല്ല് ഫെഡറേഷന്‍ ദേശീയ പ്രതിനിധി സമ്മേളനത്തിലെ സെഷനുകള്‍.
സംസ്ഥാനത്തെ മുഴുവന്‍ അംഗീകൃത മഹല്ലുകളില്‍നിന്നുമുള്ള അഞ്ച് വീതം പ്രതിനിധികളാണ് രണ്ട് ദിവസത്തെ മഹല്ല് സംഗമത്തിനായി തൃശൂര്‍ ദേശമംഗലത്തെ വാദീഖുബായില്‍ സംഗമിച്ചത്. മഹല്ലുകളിലെ ശാക്തീകരണ പ്രവര്‍ത്തനങ്ങളും ജാഗരണ പദ്ധതികളും സമഗ്രമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നതായിരുന്നു സമ്മേളനത്തിലെ ഓരോ സെഷനുകളും.
മഹല്ല്: നവലോകത്തെ സംസ്‌കരണ മാതൃകകള്‍, സ്വയം പര്യാപ്തമാകേണ്ട മഹല്ല് സംവിധാനങ്ങള്‍, മഹല്ല് നേതൃത്വം, വ്യക്തിത്വം, സാമൂഹിക വിചാരം, കര്‍മപഥം, വിദ്യാഭ്യാസം തുടങ്ങി അഞ്ച് പ്രധാന സെഷനുകളാണ് സുന്നി മഹല്ല് ഫെഡറേഷന്റെ ദ്വിദിന പ്രതിനിധി സംഗമത്തില്‍ ചര്‍ച്ച ചെയ്തത്.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അഹമദ് വാഫി കക്കാട്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, സത്താര്‍ പന്തല്ലൂര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ വിഷയമവതരിപ്പിച്ചു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.