
കോലാലംപൂര്‍: മലേഷ്യയില്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് കാണാതായി. 28 ചൈനീസ് സഞ്ചാരികള്‍ ഉള്‍പ്പെടെ 31 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് മലേഷ്യന്‍ മാരിടൈം അതോറിറ്റി അറിയിച്ചു. ഇന്നലെ പ്രാദേശികസമയം ഒരുമണിയോടെയാണ് ബോട്ട് കാണാതായത്.
സാബായിലെ കോറ്റ കിനാബാലുവില്നിന്ന് മെങ്കാളം ദ്വീപിലേക്ക് പോയ ബോട്ടാണ് കാണാതായത്. ബോട്ടിനായുള്ള തെരച്ചില്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.