2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മലിനജലം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കുന്നു

തലശ്ശേരി: തലശ്ശേരി ടൗണ്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ നിന്നും മലിനജലം പുറത്തേക്കൊഴുകുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. ഓവുചാലിനു സ്ലാബുപോലുമില്ലാതെയാണ് ജനവാസകേന്ദ്രത്തിലേക്ക് മലിനജലം ഒഴുക്കിവിടുന്നതെന്ന് പ്രദേശവാസികളുടെ പരാതി. ആരോഗ്യഭീഷണി ഉയര്‍ത്തുന്നതിനാല്‍ പ്രദേശവാസികള്‍ നിരവധിതവണ ബന്ധപ്പെട്ട അധികൃതരോട് പ്രശ്‌നം ഉന്നയിച്ചിട്ടും പരിഹാരമായിട്ടില്ലെന്നാണ് ആക്ഷേപം. മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുകു ശല്യവും പ്രദേശത്ത് രൂക്ഷമാണ്. ഓവുചാലിനു സ്ലാബ് ഇട്ടാല്‍ തന്നെ ഒരുപരിധിവരെ പ്രശ്‌നത്തിനു പരിഹാരമാകും. വര്‍ഷങ്ങളായി പ്രദേശവാസികള്‍ ഈദുരിതം അനുഭവിക്കുന്നത്. കല്യാണം ഉള്‍പ്പെടെ യുള്ള പരിപാടികളാണ് ഓഡിറ്റോറിയത്തില്‍ നടന്നുവരുന്നത്. മലിനജലം അതാത് സ്ഥലത്ത് തന്നെ സേഫ്റ്റി ടാങ്കിലേക്ക് ഒഴുക്കണമെന്നിരിക്കെയാണ് പൊതുസ്ഥലത്തേക്ക് ഇത്തരത്തില്‍ മലിനജലം പുറംതള്ളുന്നത്. നിലവില്‍ മലിനജലം ഒഴുക്കില്ലാതെ കെട്ടി നില്‍ക്കുകയാണ്. ദുര്‍ഗന്ധംകാരണം ഇതുവഴി നടന്നുപോകുന്ന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.