2023 May 31 Wednesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മലയാളി യുവാവിനെ ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

സി.എഛ്.ആര്‍ കൊമ്പംകല്ല്‌

മനാമ: മലയാളി യുവാവിനെ ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശി കെ.വിഷ്ണുവിനെ (27)യാണ് ഇവിടെ സല്‍മാബാദിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബഹ്‌റൈനിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
അവിവാഹിതനായ വിഷ്ണു താന്‍ സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി അടുത്ത മാസം നാട്ടിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചിരുന്നതായി സുഹൃത്തുക്കളിലൊരാള്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു. അവസാനമായി ഈ പെണ്‍കുട്ടിക്ക് വീഡിയോ കോള്‍ ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
പിതാവ്- കീര്‍ത്തിവീട്ടില്‍ രാമനാരായണന്‍, അമ്മ-ഗീത, രണ്ടു സഹോദരിമാരുണ്ട്.
സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്കയക്കും. ഇതിനാവശ്യമായ നടപടി ക്രമങ്ങള്‍ വിഷ്ണു ജോലി ചെയ്യുന്ന കന്പനി തന്നെ നടത്തിവരുന്നുണ്ടെന്ന് ബഹ്‌റൈന്‍ ഐ.വൈ.സി.സി ഭാരവാഹികള്‍ അറിയിച്ചു.

മാറ്റിവെച്ചു
ബഹ്‌റൈനിലെ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഐ.വൈ.സി.സിയുടെ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സംഘടന ഇന്ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് കണ്‍വെണ്‍ഷന്‍ മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു,


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.