2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മലയാളികളടക്കം അഞ്ചുപേരെ ജീവനോടെ കുഴിച്ചുമൂടിയ സഊദി പൗരന്‍മാര്‍ക്ക് വധശിക്ഷ

ജിദ്ദ: സഊദിയിലെ ഖത്തീഫില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മൂന്നു സഊദി പൗരന്‍മാര്‍ക്കു വധശിക്ഷ. രണ്ടുവര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഇവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. ഖത്തീഫിലെ സഫ്വയില്‍ 2010ലായിരുന്നു സംഭവം.
കൊല്ലം കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റില്‍ ഷാജഹാന്‍ കുഞ്ഞ്, തിരുവനന്തപുരം കല്ലമ്പലം സ്വദേശി സലീം അബ്ദുല്‍ഖാദര്‍, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ശൈഖ്, കന്യാകുമാരി സ്വദേശികളായ ലാസര്‍, ബഷീര്‍ ഫാറൂഖ് എന്നിവരാണു കൊല്ലപ്പെട്ടത്.
സ്‌പോണ്‍സറുടെ മകളേയും മറ്റു സ്ത്രീകളേയും പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണു മദ്യലഹരിയിലായിരുന്ന തങ്ങള്‍ ഇവരെ ജീവനോടെ കുഴിച്ചുമൂടിയതെന്നു പ്രതികളിലൊരാള്‍ പറഞ്ഞു.
പിന്നീട് നാലുവര്‍ഷത്തിനു ശേഷം 2014 ജനുവരിയിലാണ് കൃഷി ആവശ്യത്തിനായി മണ്ണെടുക്കുന്നതിനിടെ അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കൊപ്പം ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പിന്നീട് ഡി.എന്‍.എ അടക്കമുള്ള വിശദമായ പരിശോധനകള്‍ നടത്തി മൃതദേഹം ആരുടേതെന്നു സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്നു സംശയിക്കപ്പെട്ട 25ലേറെ ആളുകളെ പിടികൂടി ചോദ്യം ചെയ്തവരില്‍ മൂന്നുപേര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സഫ്‌വ പൊലിസ് സ്റ്റേഷനിലെ സി.ഐ.ഡി വിഭാഗം മേധാവി കേണല്‍ ഗാന്ധി സെനാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News