2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മലയാളമേ നിനക്കു പുനര്‍ജന്മമോ

വാജിദ് ഇബ്‌നു കബീര്‍, അയിലക്കാട്

നമ്മുടെ മലയാളഭാഷയ്ക്ക് പ്രത്യേകമായ സൗരഭ്യവും സൗന്ദര്യവുമുണ്ട്. ആധുനികതയുടെ പ്രസരിപ്പില്‍ പാശ്ചാത്യസംസ്‌കാരത്തിലും ഭാഷകളിലും മതിമറന്നുല്ലസിക്കുന്ന മലയാളി സ്വന്തംഭാഷയുടെ സൗന്ദര്യത്തെ വിസ്മരിക്കുകയാണ്. അതിനിടയില്‍, സ്വകാര്യ സര്‍ക്കാര്‍ ഭേദമന്യേ എല്ലാ സ്‌കൂളുകളിലും എല്ലാ സിലബസിലും പത്താംക്ലാസ്‌വരെ മലയാളപഠനം നിര്‍ബന്ധമാക്കിയ ഉത്തരവ് തികച്ചും പ്രശംസനീയമാണ്.
മലയാളഭാഷയെ സംരക്ഷിക്കുന്നതിന് അനിവാര്യമായ ഇത്തരത്തിലുള്ള നിയമങ്ങളും നടപടികളും ദൈവത്തിന്റെ നാടിനു നന്മവരുത്തും. അവഗണനക്കിടയില്‍ മലയാളഭാഷയുടെ പുനര്‍ജന്മമാവട്ടെയെന്നു പ്രത്യാശിക്കുകയാണു ഭാഷാപ്രേമികള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.