2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മലപ്പുറത്തിന്റെ മണ്ണിലെ വര്‍ഗീയവാദികള്‍

അഷ്‌റഫ്, പൂഴിത്തറ

മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു. റിസല്‍റ്റും വന്നു. ഒരു ജനത രണ്ട് ദിവസം മുമ്പ് വരെ പ്രബുദ്ധ വോട്ടര്‍മാരും മാന്യന്‍മാരുമായിരുന്നു. 

ഇന്നവര്‍ വര്‍ഗീയവാദികളായിരിക്കുന്നു. അതിനു കാരണം ഈ ഉപതെരഞ്ഞെടുപ്പില്‍ അവര്‍ യുഡിഎഫിനെ പിന്തുണച്ചിരിക്കുന്നു. സങ്കടപ്പെടേണ്ട, മലപ്പുറത്തെ എന്നും അവര്‍ അങ്ങനെത്തന്നെയേ കണ്ടിട്ടുള്ളൂ.
മലപ്പുറത്തെ വിദ്യാര്‍ഥികള്‍ ഉറക്കമിളച്ച് പഠിച്ചു ജയിച്ചാല്‍ കോപ്പിയടിച്ച് ജയിച്ചതാണെന്ന് പറഞ്ഞ നേതാവിന്റെ പിന്‍മുറക്കാരന്‍ ഇതിലപ്പുറം എന്തുപറയാന്‍. ഈ വര്‍ഗീയവാദികളുടെ ചരിത്രം സമയംകിട്ടുമെങ്കില്‍ ഒന്ന് വായിച്ചുനോക്കണം.
യുഡിഎഫിന് വോട്ട് ചെയ്തവര്‍ വര്‍ഗീയവാദികളാണെങ്കില്‍ ഇനി ഇവിടെ ഒരു എംഎല്‍എ കൂടി വേണം എന്നോര്‍ക്കണം.
അന്ന് ഈ ജനതയെ വീണ്ടും ഉല്‍ബുദ്ധരാക്കണം, പ്രബുദ്ധരാക്കണം, മാന്യന്‍മാരാക്കണം. റിസല്‍റ്റ് വരുന്നത് വരെ… ആശംസകളോടെ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.