പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
മറ്റൊരു ‘നിര്‍ഭയ’യായി അവള്‍ മരണത്തിനു കീഴടങ്ങി
TAGS
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ 19കാരി മരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍വച്ചായിരുന്നു യുവതി മരിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായിരുന്നത്. ഇവരുടെ നാവുമുറിച്ച് വഴിയില്‍തള്ളിയ നിലയിലായിരുന്നു. തുടര്‍ന്ന് യു.പിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നത്.
കേസില്‍ നാലു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ദലിത് വിഭാഗത്തിലെ യുവതിയെ ഉയര്‍ന്ന ജാതിയിലുള്ളവരാണ് ബലാത്സംഗം ചെയ്തു ക്രൂരമായി ആക്രമിച്ചത്.
ഇതോടെ, കേസില്‍ യു.പി സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികളും ദലിത് സംഘടനകളും രംഗത്തെത്തി. 2012ലെ നിര്‍ഭയ കേസിനു സമാനമായ സംഭവമാണ് നടന്നതെന്നാണ് പരക്കെ ആരോപിക്കപ്പെടുന്നത്. സംഭവത്തില്‍ യു.പി പൊലിസിനെതിരേ യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ആദ്യം പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ സ്വീകരിച്ചില്ലെന്നും ആക്ഷേപിച്ചെന്നും കുടുംബം വ്യക്തമാക്കുന്നു.
സംഭവം വാര്‍ത്തയായതോടെയാണ് പൊലിസ് കേസെടുക്കാന്‍ തയാറായതെന്നും ആരോപണമുണ്ട്. സെപ്റ്റംബര്‍ 14നു നടന്ന സംഭവം ദിവസങ്ങള്‍ മാത്രം മുന്‍പാണ് വാര്‍ത്തയായിരുന്നത്.പുല്ല് ശേഖരിക്കാനായി മാതാവിനും സഹോദരനുമൊപ്പം പാടത്തെത്തിയ യുവതിയാണ് ബലാത്സംഗത്തിനിരയായിരുന്നത്. സഹോദരന്‍ നേരത്തെ പുല്ലുകളുമായി വീട്ടില്‍ പോയിരുന്നു. മാതാവ് യുവതിക്ക് അകലേയായിരുന്നു പുല്ല് ശേഖരിച്ചിരുന്നത്. ഈ സമയത്തായിരുന്നു ക്രൂരമായ അതിക്രമം നടന്നത്. യുവതിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയിരുന്നത്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.