
ചെന്നൈ: ഛത്തിസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്.പി.എഫ് ജവാന്മാരില് തമിഴ്നാട് സ്വദേശികളായ നാലുപേരുടെ കുടുംബങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 20 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
മരിച്ച ജവാന്മാരായ തിരുവാരൂര്‍ സ്വദേശി എം. പത്മനാഭന്, നീദമംഗലം സ്വദേശി എന്‍. സെന്തില്‍കുമാര്‍, സേലം സ്വദേശി തിരുമുരുകന്‍, മധുര സ്വദേശി പി.അലഗുപാണ്ഡി എന്നിവരുടെ കുടുംബത്തിനാണ് ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി 20 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചത്.