
തന്റെ ഒസ്യത്തെന്നപോലെ അവസാനകാലത്ത് മഹാശ്വേതാ ദേവി പറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എന്നന്നേക്കുമായി ജീവിക്കാന്‍, ചിരഞ്ജീവിയാവാന്‍ ഇഷ്ടപ്പെടുന്നു. എന്റെ മൃതദേഹം കത്തിക്കരുത്. പുരുളിയയില്‍ കുഴിച്ചിട്ടാല്‍ എനിക്കിഷ്ടപ്പെടും.
പക്ഷേ അവരൊക്കെ പഴയവരാ… മുട്ടന്‍ ഹിന്ദുക്കള്‍! അവര്‍ അനുവദിക്കില്ല. തേജ്ഗര്(ഗുജറാത്ത്) ആണ് ഏറ്റവും നല്ലത്.
ഞാന്‍ മരിച്ചാല്‍ എന്നെ കുഴിച്ചിട്ടിട്ട് അതിന്റെ മീതെ ഒരു മഹുവാമരം(ആദിവാസിമേഖലയില്‍ ധാരാളമായി കാണപ്പെടുന്ന മരം)നടണം.
അവിടെയുള്ള മഹുവയോട് എനിക്ക് വലിയ സ്നേഹമാ, ജീവിക്കുന്ന, അതിജീവിക്കുന്ന ഒരു മരം…