2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മരണം കൊണ്ടും ഫാസിസത്തെ വെല്ലുവിളിച്ച നേതാവ്

ഫാസിസത്തിന്റെ കൂര്‍ത്ത ദ്രംഷ്ടകളാല്‍ രാഷ്ട്രത്തിന്റെ വിശുദ്ധാത്മാവ് ചക്രശ്വാസം വലിക്കുന്ന ആപല്‍ഘട്ടത്തിലാണ് നമ്മുടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്നതിന് അശ്രാന്ത പരിശ്രമം നടത്തിയ അഹമ്മദ് സാഹിബിന്റെ മരണം സംഭവിച്ചത്. ആ മരണമുണ്ടാക്കിയ വേദനയേക്കാള്‍ വലുതാണ് അദ്ദേഹത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച ക്രൂരത കാരണം മതേതര വിശ്വാസികളുടെ ഹൃദയത്തിലുണ്ടണ്ടാക്കിയ മുറിപ്പാടിന്റെ വേദന.
മാനവ ഐക്യത്തിന്റെ സത്യധാരക്ക് തെളിച്ചം പകരാന്‍ പ്രയത്‌നിച്ച അഹമ്മദ് സാഹിബിന്റെ മരണവും ഫാസിസ്റ്റുകള്‍ക്ക് ഇന്ന് കടുത്ത തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായ നിലപാട് സ്വീകരിച്ച നേതാക്കളെയും എം.പിമാരെയും അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. ഇനി രാജ്യത്ത് ഒരൊറ്റ പൗരനും ഈയൊരു ദുരവസ്ഥയുണ്ടണ്ടാവരുത്.
ഒരുജനാധിപത്യ രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തിരുന്ന് സാധാണക്കാരന്റെ ദൈനംദിന ജീവിതത്തെ തകിടം മറിച്ച നരേന്ദ്ര മോദിയെ രാജവാഴ്ചക്കാലത്ത് ചില വീഴ്ചകള്‍ സംഭവിച്ച തുഗ്ലക്കിനോട് ഉപമിക്കുന്നത് തുഗ്ലക്കിനെപ്പോലും അപമാനിക്കലാണ്. രാജ്യത്തെ ജനങ്ങളെ രണ്ടണ്ടായി വിഭജിച്ച് തങ്ങളുടെ അധികാരം നിലനിര്‍ത്തുകയെന്ന ഹീന തന്ത്രമാണ് മോദിയും ബി.ജെ.പിയും ഇപ്പോള്‍ പയറ്റുന്നത്.
മോദിയുടെ പിന്തിരിപ്പന്‍ നയങ്ങള്‍ പിന്തുണക്കുന്നവര്‍ രാജ്യ സ്‌നേഹികളും പാളിച്ചകള്‍ ചൂണ്ടണ്ടിക്കാണിച്ചവര്‍ രാജ്യ ദ്രോഹികളും ആക്കപ്പെടുന്ന അവസ്ഥ പുരോഗമനാത്മകമായ ഒരു ജനതക്ക് യോജിച്ചതല്ല. യോജിക്കുന്നവര്‍ക്കു യോജിക്കാനും വിയോജിക്കുന്നവര്‍ക്ക് വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം നിലനില്‍ക്കുന്ന കാലത്തോളമേ ഇന്ത്യയുടെ ആത്മാവ് നില
നില്‍ക്കൂ.
അഴിമതിയും, നയ വൈകല്യവും, സാംസ്‌കാരിക ഫാസിസവും, അപകടകരമായ രീതിയില്‍ വളര്‍ത്താ
നുളള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഗാന്ധിജിയെ പോലും നിസാരവല്‍കരിക്കുകയും ഗോഡ്‌സേ മഹത്വവല്‍കരിക്കപ്പെടുകയും ചെയ്യുന്നതിലൂടെ പുറത്തുചാടുന്നത്. ഫാസിസത്തിനെതിരേ മതേതര സമൂഹം ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ഹിന്ദിയില്‍ മാത്രം കേട്ടു ശീലമുള്ള പാകിസ്താനിലേക്ക് പോകൂ എന്ന വിഷ ജല്‍പനം മലയാളത്തിലും കേട്ടു തുടങ്ങിയെന്നതില്‍നിന്ന് മതേതര കേരളം സൂക്ഷിച്ച മഹിത പാരമ്പര്യത്തിനേറ്റ മുറിവാണ് വ്യക്തമാവുന്നത്. കേരളത്തിലെ പഴയ ബി.ജെ.
പി നേതാക്കള്‍ നടത്താന്‍ അറച്ച വാക്പ്രയോഗങ്ങള്‍ നിരന്തരം നടത്താന്‍ പുതു തലമുറ നേതാക്കള്‍ക്ക് മടി
യില്ല എന്നത് കുടില തന്ത്രത്തിന്റെ ഭാഗമാണ്.
കോഴിക്കോട്ടു നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ പൊതു സമ്മേളനത്തില്‍ നരേന്ദ്രമോദി പ്രഭാഷണം ആരംഭിച്ചത് സാമൂതിരിയെയും കുഞ്ഞാലി മരക്കാരെയും അനുസ്മരിച്ചാണെങ്കില്‍ ആ ഒരു മതസാഹോദര്യ പൈതൃകമാണ് മലയാളികള്‍ ആഗ്രഹിക്കുന്നത്. ഇവിടെ വര്‍ഗീയതക്കും തീവ്രവാദത്തി
നും സ്ഥാനമില്ല. അതാണ് രാഷ്ട്രത്തിനുമാവശ്യം.
യു.പിയില്‍ അധികാരത്തിലേറാ
നുളള കുതന്ത്രങ്ങളുടെ ഭാഗമായാണ് ബി.ജെ.പി രാമക്ഷേത്രമെന്ന ക്ലാവു
പിടിച്ച വര്‍ഗീയ തുറുപ്പ് ചീട്ട് വീണ്ടണ്ടും പൊടി തട്ടിയെടുക്കുന്നത്. മത ചിഹ്നങ്ങളെ തെരെഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യരുതെന്ന സുപ്രിം കോടതി വിധിയില്‍ ചില അപകടങ്ങള്‍ ചൂ
ണ്ടണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെണ്ടങ്കിലും, ഒരു പരിധിവരെ പ്രത്യക്ഷ വര്‍ഗീയ കലാപത്തിന് കുറവുണ്ടണ്ടാക്കിയിട്ടുണ്ട്.
വര്‍ഗീയ ചേരിതിരിവുകളും, വ്യക്തിഹത്യകളും ഒഴിവാക്കി സംശുദ്ധ പൊതുപ്രവര്‍ത്തനം എന്ന രീതിയിലേക്ക് രാഷ്ട്രീയം മാറണം. സാമൂഹികോന്നമന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടികള്‍ മത്സരിക്കട്ടെ. അക്കാര്യത്തില്‍ ദേശീയ പാര്‍ട്ടികള്‍ക്കു പോലും മാതൃകയാക്കാന്‍ പറ്റുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായിരുന്നു ഇ. അഹമ്മദും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടത്തിയത്.
രാജ്യത്തെ ദലിതരും മുസ്‌ലിംകളുമടങ്ങുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ അന്യവല്‍കരിക്കാനുളള ഹീനതന്ത്രങ്ങള്‍ ഒരു ഭാഗത്ത് മെനയുകയും മുസ്‌ലിം രാഷ്ട്ര നേതാക്കളെയും സമ്പന്നരെയും കെട്ടിപ്പുണരുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ സമ്പത്ത് വേണം, നിങ്ങളെ ഞങ്ങള്‍ക്കു വേണ്ടണ്ട എന്ന കോര്‍പറേറ്റ് തന്ത്രവും രാഷ്ട്രീയ ഇരട്ടത്താപ്പുമാണ് മോദി പ്രകടിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും പരമാവധി മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാതെ ബി.ജെ.പിക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസും, ഇടതു
പാര്‍ട്ടികളുമടങ്ങുന്ന മതേതര ചേരി ശ്രദ്ധിക്കേണ്ടണ്ടതുണ്ട്. അപ്പോഴെ ഗാന്ധിജിയെ ചരിത്രവധവും ചിത്രവധവും നടത്തുന്നവരില്‍ നിന്ന് രാഷ്ട്രത്തെ രക്ഷിക്കാനാവൂ .
വര്‍ഗീയതയും തീവ്രവാദവും നിഷ്‌കാസനം ചെയത് ദാരിദ്ര്യവും വിവേചനങ്ങളും തുടച്ചുനീക്കി വിദ്യയും വെള്ളവും വെളിച്ചവും സര്‍വര്‍ക്കും ലഭ്യമാകുമ്പോഴാണ് ഇ. അഹമ്മദിനെപ്പോലെ തന്റെ അവസാന ശ്വാസവും രാജ്യത്തിനായി സമര്‍പിച്ചവരോടുളള നമ്മുടെ കടമ നിര്‍വഹിക്കപ്പെടൂ. അതിനുളള പരിശ്രമങ്ങളാണ് നാം നടത്തേണ്ടത്.

അബ്ദുല്‍ അസീസ് ദാരിമി
കരിങ്ങാരി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.