തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ ധനമന്ത്രി തോമസ് ഐസക് ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് നിയമസഭയുടെ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ വിലയിരുത്തല്‍. വി.ഡി സതീശന്‍ നല്‍കിയ പരാതിയില്‍ അന്തിമ തീരുമാനം ബുധനാഴ്ച എത്തിക്‌സ് കമ്മിറ്റി വീണ്ടും യോഗം ചേര്‍ന്ന ശേഷമുണ്ടാകും. എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് അന്നു തന്നെ നിയമസഭയില്‍ വയ്ക്കാനാണ് തീരുമാനം.
കിഫ്ബിക്കെതിരായ പരാമര്‍ശം വാര്‍ത്താസമ്മേളനം വിളിച്ചു പുറത്തുവിട്ട മന്ത്രിയുടെ നടപടി നിയമസഭാംഗങ്ങളുടെ അവകാശത്തിന്റെയും സത്യപ്രതിജ്ഞയുടെയും ലംഘനമെന്നു കാട്ടിയാണ് സതീശന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നത്. ഈ പരാതി സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്കു വിടുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയെ കഴിഞ്ഞ മാസം അവസാനം എത്തിക്‌സ് കമ്മിറ്റി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
രണ്ടു മണിക്കൂര്‍ നീണ്ട സിറ്റിങ്ങില്‍ സി.എ.ജിയുടെ നടപടിക്രമങ്ങളും കിഫ്ബിയുടെ നടത്തിപ്പും സംബന്ധിച്ച പവര്‍ പോയിന്റ് പ്രസന്റേഷനും എ. പ്രദീപ്കുമാര്‍ അധ്യക്ഷനായ സമിതി മുന്‍പാകെ മന്ത്രി നടത്തിയിരുന്നു.
Comments are closed for this post.