2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മന്ത്രിപദ സാധ്യതയിലേക്കു കണ്ണൂരില്‍ നിന്നു മൂന്നുപേര്‍

കണ്ണൂര്‍: ഇടതു മന്ത്രിസഭയിലെ സാധ്യതാ പട്ടികയിലേക്ക് കണ്ണൂരില്‍ നിന്ന് മൂന്നുപേര്‍. മുഖ്യമന്ത്രിയാകുന്ന പിണറായി വിജയന് പുറമെ ഒരു വനിതാ മന്ത്രിയടക്കം മൂന്നുപേര്‍ കണ്ണൂരിന്റെ പ്രതിനിധികളായി ഉïാകുമെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സൂചന.
മട്ടന്നൂരില്‍ നിന്ന് സംസ്ഥാനത്തെ ഉയര്‍ന്ന രïാമത്തെ ഭൂരിപക്ഷം നേടി വിജയിച്ച സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന് മന്ത്രിസഭയില്‍ പ്രധാന വകുപ്പളിലൊന്ന് ലഭിക്കും. മട്ടന്നൂരിലെ സിറ്റിംങ് എം.എല്‍.എ കൂടിയായതിനാല്‍ ജയരാജന് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല കൂടി ലഭിച്ചേക്കും. കൂത്തുപറമ്പില്‍ മുന്‍കൃഷി മന്ത്രി കെ.പി മോഹനനെ തോല്‍പിച്ച് മണ്ഡലം തിരിച്ചുപിടിച്ച ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറികൂടിയായ മറ്റൊരു കേന്ദ്രക്കമ്മിറ്റിയംങം കെ.കെ ശൈലജ വനിതകളുടെ പ്രതിനിധിയായി മന്ത്രിസഭയില്‍ ഉïാകും. മുതിര്‍ന്ന നേതാക്കളുമായി ഉറച്ച ബന്ധം വച്ചുപുലര്‍ത്തുന്ന കോണ്‍ഗ്രസ് (എസ്) പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍ കൂടി മന്ത്രിസഭയില്‍ ഉïാകുമെന്ന് കരുതുന്നു. എന്നാല്‍ ഒരാള്‍ മാത്രം വിജയിച്ച ഘടക കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കേïെന്ന് സി.പി.എം തീരുമാനിച്ചാല്‍ അത് കടന്നപ്പള്ളിക്ക് വിനയാകും. വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ ദേവസ്വം മന്ത്രി സ്ഥാനം വഹിച്ചിരുന്നു. കഴിഞ്ഞ തവണ ഇടതുമുന്നണി അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പില്‍ ഇ.പി ജയരാജന്‍ മത്സരിച്ചിരുന്നില്ല. അന്ന് എം.എല്‍.എയായി പേരാവൂരില്‍ നിന്ന് ശൈലജ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വനിതാ പ്രാതിനിധ്യക്കണക്കില്‍ പി.കെ ശ്രീമതിക്കാണ് നറുക്ക് വീണത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.