2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മനോദൗര്‍ബല്യമുള്ള പെണ്‍കുട്ടിക്ക് പീഡനം: പ്രതി പിടിയില്‍

നെടുമങ്ങാട്: മനോദൗര്‍ബല്യമുള്ള ഇരുപത്കാരിയെ  പീഡിപ്പിച്ച  കേസില്‍  ക്ഷേത്ര പൂജാരി അറസ്റ്റില്‍. ആര്യനാട് കൊക്കോട്ടേല ചെറുവള്ളി ലക്ഷ്മി മഠത്തില്‍ താമസം ക്ഷേത്ര പൂജാരി എസ്.സുധീഷ് (28)നെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്ക് ഭാര്യയും അഞ്ചുവയസ്സുള്ള മകളും ഉണ്ട്. കഴിഞ്ഞ മാസം ആറാം തീയതിയായിരുന്നു  കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ ജോലിക്കായി ഓഫീസിലും ഇളയകുട്ടി സ്‌കൂളിലും പോയതിനെ തുടര്‍ന്ന് വീട്ടില്‍ ഒറ്റക്കായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പ്രലോഭനം ചെലുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വൈകുന്നേരം വീട്ടില്‍ എത്തിയ രക്ഷിതാക്കള്‍ ഇക്കാര്യം അറിഞ്ഞ് അരുവിക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാന്റ് ചെയ്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.