കോഴിക്കോട്: എല്‍.ഡി.എഫിന്റെ മനുഷ്യ മഹാശൃഖലയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.
പൗരത്വ നിയമത്തിനെതിരെയുള്ള പൊതു പരിപാടികള്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുക എന്നുള്ളത് മുസ്‌ലിം സംഘടനകളുടെ പൊതുവായ തീരുമാനമാണ്.
കോഴിക്കോട് യു.ഡി.എഫ് സംഘടിപ്പിച്ച മലബാര്‍ മേഖല റാലിയിലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മതസംഘടനാ നേതാക്കളും പങ്കെടുത്തിരുന്നു. മനുഷ്യശൃഖലയിലും ഇതുപോലെ ആരെങ്കിലും പങ്കെടുത്തിട്ടുണ്ടാവാം. സി.എ.എക്കെതിരെ നടക്കുന്ന പരിപാടിയില്‍ എല്ലാവരും ഉണ്ടാകാമെന്ന പൊതുസ്വഭാവമുള്ള പ്രസ്താവനയാണ് എം.കെ മുനീര്‍ നടത്തിയത്.
എന്നാല്‍ അത് പ്രാദേശികമായ ഒരു നേതാവ് പങ്കെടുത്തതു സംബന്ധിച്ചല്ല.
എല്‍.ഡി.എഫ് ഒരു പ്രക്ഷോഭം പ്രഖ്യാപിച്ച ശേഷം അതിലേക്ക് ക്ഷണിക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ യു.ഡി.എഫിന് സ്വാഭാവികമായും ബുദ്ധിമുട്ടുണ്ട്.
പൊതുലക്ഷ്യംവച്ച് സാധാരണക്കാര്‍ പങ്കെടുക്കുന്നതും പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പങ്കെടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും കെ.പി.എ മജീദ് പറഞ്ഞു.
Comments are closed for this post.