2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മനുഷ്യാവകാശം സ്ഥിരതയ്ക്ക് ഭീഷണിയല്ല: ഒബാമ

ഹാനോയ്: മനുഷ്യാവകാശം അനുവദിക്കുന്നത് രാജ്യത്തിന്റെ സ്ഥിരതയ്ക്ക് ഭീഷണിയല്ലെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. വിയറ്റ്‌നാമില്‍ നിന്ന് മടങ്ങാനിരിക്കെ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. കമ്മ്യൂണിസ്റ്റ്  വിയറ്റ്‌നാമില്‍ കൂടുതല്‍ മനുഷ്യാവകാശം അനുവദിക്കണമെന്നായിരുന്നു ഒബാമയുടെ ആവശ്യം. നേരത്തെ കമ്മ്യൂണിസ്റ്റ് ക്യൂബയിലും ഇതേ പ്രസ്താവന നടത്തിയാണ് ഒബാമ മടങ്ങിയത്. കഴിഞ്ഞ ദിവസം ഹാനോയിലെത്തിയ ഒബാമ വിയറ്റ്‌നാമിനെതിരേയുള്ള ഉപരോധം നീക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. യു.എസിന്റെ ഈ നിലപാടില്‍ ചൈന അസന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്.
സ്ഥിരതയാണ് പുരോഗമനത്തിന്റെ അടിത്തറയെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തില്‍ സംസാരിക്കവെ ഒബാമ പറഞ്ഞു.
1975 ല്‍ സമാപിച്ച വിയറ്റ്‌നാം യുദ്ധത്തിനു ശേഷം ഒരു സിറ്റിങ് യു.എസ് പ്രസിഡന്റ് വിയറ്റ്‌നാമിലെത്തുന്നത് ഇതാദ്യമാണ്. 1973ല്‍ യു.എസാണ് യുദ്ധത്തിന് നേതൃത്വം നല്‍കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതുക്കാനാണ് യു.എസ് പ്രസിഡന്റിന്റെ സന്ദര്‍ശനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News