2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മനുഷ്യജാലിക: സൗഹൃദ സന്ദേശ യാത്രക്ക് ഇന്ന് അലനല്ലൂരില്‍ തുടക്കം

മണ്ണാര്‍ക്കാട്: രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്നപ്രമേയവുമായി ജനുവരി 26ന് അട്ടപ്പാടിയില്‍ നടക്കുന്ന പതിമൂന്നാമത് മനുഷ്യ ജാലികയുടെ പ്രചരണാര്‍ഥം എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗഹൃദ യാത്രക്ക് ഇന്ന് തുടക്കമാകും.
അലനല്ലൂര്‍ മുതല്‍ ആനക്കട്ടി വരെ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ യാത്ര അലനല്ലൂരില്‍ നിന്ന് രാവിലെ ഒന്‍പത് മണിക്ക് കെ.സി അബൂബക്കര്‍ ദാരിമിപതാക ഉയര്‍ത്തും. സി. മുഹമ്മദ് കുട്ടി ഫൈസി അധ്യക്ഷനാകും.സംസ്ഥാന ഖുതബാഅ് ഉപാധ്യക്ഷന്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് പ്രാര്‍ഥനക്ക് നേതൃത്തം നല്‍കും. വൈകീട്ട് 3.30ന് സമസ്ത പൂര്‍വകാല നേതാവും പ്രമുഖ പണ്ഡിതനുമായിരുന്ന താഴേക്കോട് കുഞ്ഞലവി മുസ്്‌ലിയാരുടെ മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറാംഗം നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തും. ജാഥാംഗങ്ങള്‍ക്കുള്ള നിര്‍ദേശം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ മുസ്തഫ അശ്‌റഫി കക്കുപ്പടി, ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം നിര്‍വഹിക്കും.
സമസ്ത ജില്ലാ നേതാക്കളായ, സി.പി വാപ്പു മുസ്്‌ലിയാര്‍, അലവി ഫൈസി കുളപ്പറമ്പ്, സി. മുഹമ്മദാലി ഫൈസി, വി.സി.എ കുട്ടി ഹാജി, കൊടുക് അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മിര്‍ശാദ് യമാനി ചാലിയം, വീരാന്‍ ഹാജി പൊട്ടച്ചിറ, ‘ശമീര്‍ ഫൈസി കോട്ടോപ്പാടം, ഉസ്മാന്‍ ഫൈസി, സി. ഇമ്പിച്ചിക്കോയ തങ്ങള്‍ പാണക്കാട്, റഷീദ് ആലായന്‍ (ഐ.യു.എം.എല്‍), പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതിരി, വേണുഗോപാല്‍ (കോണ്‍ഗ്രസ്) ടോമി ( സി.പി.എം) രവി( സി.പി.ഐ) പ്രശസ്ത കവി മധു അലനല്ലൂര്‍ വിവിധ രാഷ്ടീയ പ്രമുഖര്‍ സൗഹൃദ പ്രധിനിധികളായി പങ്കെടുക്കും. സന്ദേശ യാത്രയില്‍ നൂറ് കണക്കിന് വഹനങ്ങള്‍ ഒപ്പം അണിചേരും. കൊടക്കാട്, മണ്ണാര്‍ക്കാട് ചന്തപ്പടി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കല്ലടിക്കോട് സമാപിക്കും. ബശീര്‍ അലനല്ലൂര്‍ സ്വാഗതവും ഉബൈദ് മണ്ണാര്‍ക്കാട് നന്ദിയും പറയും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.