2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മനുഷ്യജാലിക: സ്‌നേഹയാനം 19ന് പ്രയാണം തുടങ്ങും

മനുഷ്യജാലിക: സ്‌നേഹയാനം 19ന് പ്രയാണം തുടങ്ങുംമലപ്പുറം: മനുഷ്യജാലികയുടെ പ്രചാരണാര്‍ഥം എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി നടത്തുന്ന സ്‌നേഹയാനം 19നു രാവിലെ 8.30നു വാഴക്കാട് കണ്ണിയത്ത് ഉസ്താദ് മഖാമില്‍നിന്നു തുടങ്ങും. പതാക കൈമാറല്‍ 18നു രാവിലെ പാണക്കാട്ടുവച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ്തങ്ങളാണ് ക്യാപ്റ്റന്‍. സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരും ശമീര്‍ ഫൈസി ഒടമല ഡയരക്ടറും ഫാറൂഖ് ഫൈസി കോഡിനേറ്ററുമാണ്.
യാത്രയ്ക്കു 19ന് രാവിലെ 9.30ന് എടവണ്ണപ്പാറ, പത്തിനു കൊട്ടപ്പുറം, 11നു കൊണ്ടോട്ടി, നാലിനു കിഴിശ്ശേരി, അഞ്ചിന് അരീക്കോട്, ഏഴിനു മഞ്ചേരി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. 20ന് ജില്ലയിലെ മേഖലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കലാമേളകള്‍ നടക്കുന്നതിനാല്‍ പര്യടനമില്ല. 21ന് ഒന്‍പതിനു മേലാറ്റൂര്‍ ഏപ്പിക്കാട്, പത്തിനു കരുവാരക്കുണ്ട്, 11നു ചോക്കാട്, മൂന്നിനു വണ്ടൂര്‍, അഞ്ചിനു നിലമ്പൂര്‍, 6.30ന് എടക്കര എന്നിവിടങ്ങളിലും 22നു രാവിലെ ഒന്‍പതിനു മൊറയൂര്‍, പത്തിനു മലപ്പുറം, 11നു മക്കരപ്പറമ്പ്, നാലിനു പുലാമന്തോള്‍, അഞ്ചിനു പെരിന്തല്‍മണ്ണ, ആറിനു കരിങ്കല്ലത്താണി എന്നിവിടങ്ങളിലും പര്യടനം നടത്തും.
വിവിധ കേന്ദ്രങ്ങളിലായി സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍, ഒ.ടി മൂസ മുസ്‌ലിയാര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ ടി.വി ഇബ്‌റാഹീം, പി.കെ ബഷീര്‍, എം. ഉമര്‍, കെ.എന്‍.എ ഖാദര്‍, എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍, കെ.എ റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സത്താര്‍ പന്തലൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, ആസിഫ് ദാരിമി പുളിക്കല്‍, ഫരീദ് റഹ്മാനി കാളികാവ്, മുനീര്‍ ഹുദവി വിളയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.