2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മദീനാപ്രഭ പരത്തി കൈതക്കാട്

മുഹമ്മദ് ജുനൈദ്, ഉള്ളണം

 

‘ഞായര്‍പ്രഭാതം’ ലക്കം 189ല്‍ ‘മദീന പകര്‍ന്ന വെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച എസ്.എം.എഫ് മഹല്ല് പ്രവര്‍ത്തന പദ്ധതി ദൃശൃവിഷ്‌കാരത്തിന്റെ അവലോകനം വായിച്ചു. ലൈറ്റ് ഓഫ് മദീന എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി എന്തുകൊണ്ടും കാലഘട്ടത്തിന് അനുസൃതവും അനിവാര്യവുമാണെന്ന് ലേഖനം തെളിയിക്കുന്നു. ഈ എളിയവന് നാഥന്റെ അപാരമായ കടാക്ഷം കൊണ്ട് ഈ പദ്ധതിയില്‍ എല്ലാ അര്‍ഥത്തിലും ഭാഗഭാക്കാകാന്‍ സാധിച്ചു. വ്യത്യസ്തങ്ങളായ ആശയങ്ങള്‍ പകര്‍ന്നുതന്ന പവലിയനുകള്‍ ഓരോന്നും പരിപാടിയുടെ വിജയത്തിന്റെ മാറ്റു കൂട്ടുന്നതായിരുന്നു. ഇതിനോടു ചേര്‍ത്തുപറയേണ്ട മറ്റൊരു പ്രധാന ഘടകം റിസോഴ്‌സ് പേഴ്‌സന്‍മാരും വളണ്ടിയേഴ്‌സുമായിരുന്നു. അത്യധികം ഹൃദ്യമായിരുന്നു അവരുടെ സ്വീകരണവും അവതരണവും ആതിഥേയത്വവും.
പ്രവാചകന്‍ മുഹമ്മദ് നബിയും മുഹാജിറുകളും മക്കാ മുശ്‌രിക്കുകളുടെ കൊടിയ പീഡനം കാരണം മദീനയിലേക്കു പലായനം ചെയ്തപ്പോള്‍ മദീനാനിവാസികള്‍ അവരെ സ്വീകരിച്ച ചരിത്രം പ്രസിദ്ധമാണ്. രണ്ടുതോട്ടമുള്ളവര്‍ ഒരു തോട്ടം സഹോദരനും കൊടുത്തും രണ്ടു ഭാര്യമാരുള്ളവര്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഭാര്യയെ സുഹൃത്തിനു വേണ്ടി ത്വലാഖ് ചൊല്ലിയുമാണ് അവര്‍ ആതിഥ്യമര്യാദയുടെ പുതിയ അധ്യായം തുന്നിച്ചേര്‍ത്തത്. ഏകദേശം ഇതു പോലൊരു അനുഭൂതിയാണ് കൈതക്കാടിലെ തര്‍ബിയ ജമാഅത്ത് സംഘവും തര്‍ബിയ യൂത്ത് സംഘവും ലൈറ്റ് ഓഫ് മദീന പരിപാടിക്കെത്തിയവര്‍ക്കു പകര്‍ന്നുനല്‍കിയത്. കൈതക്കാട് ജുമുഅത്ത് പള്ളിയിലെത്തുമ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ മഹല്ലു നേതാക്കന്മാരെ അവിടെ നിറഞ്ഞുനിന്ന ചെറുപ്പക്കാരെ കണ്ടപ്പോള്‍ ഓര്‍മവന്നത്, നമ്മുടെ നാടുകളിലെ അങ്ങാടി ക്ലബുകളില്‍ ചതുരപ്പെട്ടിക്ക് സൈഡില്‍ ചാരിയിരുന്ന് ഞൊട്ടി ഞൊട്ടി പണത്തിനു വേണ്ടി കളിക്കുന്ന യുവാക്കളെയാണ്. മെയിന്‍നഗരിയില്‍നിന്ന് ജുമുഅത്ത് പള്ളിയിലേക്ക് പോവുന്ന റോഡിനിരുവശവും വത്തക്കവെള്ളം കൊണ്ടും ലൈം സര്‍ബത്തു കൊണ്ടും ഓരോ വീട്ടുകാരും അതിഥികളെ സ്വീകരിച്ചു പരിപാടി അതിമനോഹരമാക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News