കാഞ്ഞങ്ങാട് • നീതി തേടുന്ന ലോകം നീതി നിറഞ്ഞ തിരുനബി എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന മീലാദ് കാംപയിനിന് മദീനാ പാഷനോടെ അതിഞ്ഞാലിൽ തുടക്കമായി. ആയിരങ്ങൾ അണിനിരന്ന മദീന പാഷൻ സമ്മേളനം സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
മദീനയുടെ സന്ദേശമാണ് മാനവികതക്കാവശ്യമെന്നും പ്രവാചകൻ്റെ സന്ദേശത്തെ ദുർവാഖ്യാനം ചെയ്ത് തീവ്രവാദങ്ങളിലേക്ക് പ്രോത്സാഹനം നൽകുന്നവർ വലിയ അപകടങ്ങളിലേക്കാണ് പോകുന്നതന്നും തങ്ങൾ അഭിപ്രായപ്പെട്ടു. ഓരോ വ്യക്തിയും അവരുടെ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ചെയ്യേണ്ട കാര്യങ്ങൾ പ്രവാചകൻ പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് ജീവിക്കാനാണ് വിശ്വാസികൾ തയാറാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ, റഷീദ് ഫൈസി വെള്ളായിക്കോട്, ശമീർ ഫൈസി ഒടമല, മുഹിയുദ്ദീൻ കുട്ടി യമാനി വയനാട്, തെരുവത്ത് മൂസ ഹാജി, സി. കുഞ്ഞാമദ് ഹാജി പാലക്കി, എം. മൊയ്തു മൗലവി, സി.കെ.കെ മാണിയൂർ, മുബാറക് ഹസൈനാർ ഹാജി, കെ.ബി കുട്ടി ഹാജി, എം.കെ അബൂബക്കർ ഹാജി, സി. ഇബ്റാഹീം ഹാജി, പാലാട്ട് ഹുസൈൻ, ബശീർ വെളളിക്കോത്ത്, ശറഫുദ്ദീൻ ബാഖവി, സയ്യിദ് ഹുസൈൻ തങ്ങൾ, ബശീർ ഫൈസി മാണിയൂർ, ശാജിഹു ശമീർ അസ്ഹരി, സുബൈർ ദാരിമി പടന്ന, ഫാറൂഖ് ദാരിമി കൊല്ലമ്പാടി ,സഈദ് അസ്അദി പുഞ്ചാവി, അബൂബക്കർ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, അബ്ദുൽ അസീസ് അശ്റഫി, യൂനുസ് ഫൈസി കാക്കടവ്, പി. എച്ച് അസ്ഹരി, സയ്യിദ് ഹംദുള്ള തങ്ങൾ, മൂസ നിസാമി, സുഹൈർ അസ്ഹരി പള്ളങ്കോട്,അബൂബക്കർ യമാനി, സി. മുഹമ്മദ് കുഞ്ഞി, എം.പി ജാഫർ, ഖലീലു റഹ്മാൻ കാശിഫി, ഇർഷാദ് ഹുദവി ബെദിര, സ്വാദിഖ് മൗലവി,പി. ഇസ്മാഈൽ മൗലവി, നാസർ മാസ്റ്റർ, ഖാലിദ് അറബിക്കടത്ത്, ബി. മുഹമ്മദ്, റമീസ് മാൻ, റിയാസ് അതിഞ്ഞാൽ, കെ.യു ദാവൂദ് ഹാജി, ടി. വി അഹ്മദ് ദാരിമി, ആബിദ് ഹുദവി കുണിയ, ശരീഫ് മാസ്റ്റർ, അഷ്റഫ് പടന്നക്കാട്, ഇബ്റാഹീം കുണിയ, ഹാരിസ് ചിത്താരി, തുടങ്ങിയവർ സംബന്ധിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ താജുദ്ധീൻ ദാരിമി പടന്ന സ്വാഗതവും സംസ്ഥാന വർക്കിങ്ങ് സെക്രട്ടറി അയ്യൂബ് മാസ്റ്റർ മുട്ടിൽ, നന്ദിയും പറഞ്ഞു.
Comments are closed for this post.