2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മത്സ്യ ബന്ധനത്തിനിടെ അപകടം; എട്ടു പേര്‍ക്ക് പരുക്ക്

കരുനാഗപ്പള്ളി: കടലില്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെട്ട വള്ളത്തിലുണ്ടായ അപകടത്തില്‍പ്പെട്ട് എട്ട് പേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരം. ആലപ്പാട് കിഴക്കേമംഗലത്ത് കൃഷ്ണദാസ് (45) പുതുപ്പള്ളി സ്വദേശി സന്തോഷ് (25) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും നിസാര പരുക്കേറ്റ ആറു പേരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.  ഇന്നലെ രാവിലെ 8.30 ന് നീണ്ടകര ഹാര്‍ബറിന് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.
  മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന റോപ്പ് ചുറ്റുന്ന വീഞ്ച് പൊട്ടിയാണ് അപകടമുണ്ടായത്. വീഞ്ചിന്റെ ഒരു ഭാഗം അടര്‍ന്ന് തെറിച്ച് തൊഴിലാളികളുടെ മേലേക്ക് വീഴുകയായിരുന്നു. നിരവധി പേര്‍ കടലിലേക്ക് ചാടി രക്ഷപെട്ടു. ഉടന്‍  പരുക്കേറ്റവരെ ഇതേ വള്ളത്തില്‍  നീണ്ടകര ഹാര്‍ബറില്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അഴീക്കല്‍ സ്വദേശിയുടെ ഭഗവതി എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പതോളം തൊഴിലാളികള്‍ വള്ളത്തിലുണ്ടായിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.