2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മതവല്‍ക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചിട്ടില്ല: വിജയരാഘവന്‍

 
 
തിരുവനന്തപുരം: എതു കാലത്തെ അപേക്ഷിച്ചും മികച്ച ജനകീയാംഗീകാരം ഇത്തവണ ഇടതുപക്ഷത്തിനു ലഭിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍. 
വലിയ തോതിലുള്ള ശിഥിലീകരണത്തിലേക്ക് യു.ഡി.എഫ് പോകുകയാണ്. കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതോടെ യു.ഡി.എഫിന്റെ തകര്‍ച്ച ആരംഭിച്ചു. കോണ്‍ഗ്രസിനൊപ്പം നിന്ന സാധാരണക്കാര്‍ ഇനി ഇടതുമുന്നണിക്കൊപ്പം വരും. മുസ്‌ലിം ലീഗ് മതമൗലികവാദത്തോടൊപ്പം ചേര്‍ന്നു. കോണ്‍ഗ്രസും ഒപ്പം ചേര്‍ന്നു. ലീഗ് മുന്നോക്ക സംവരണത്തെ പരസ്യമായി എതിര്‍ത്ത് ധ്രുവീകരണത്തിനു ശ്രമിച്ചു. ലീഗിന്റെ മതവല്‍കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചിട്ടില്ല. മതേതര സ്വഭാവമുള്ള ഒരാളും ബി.ജെ.പിയെ പിന്തുണയ്ക്കില്ല. അതിനാലാണ്  ബി.ജെ.പിക്ക് വലിയ മുന്നേറ്റം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാനാവാതെ പോയത്.ജനങ്ങളുടെ പിന്തുണയോടെ ബഹുജങ്ങളെ അണിനിരത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ജനുവരി 24 മുതല്‍ 31 വരെ ഇടതു ജനപ്രതിനിധികളും സി.പി.എം പ്രവര്‍ത്തകരും ഗൃഹസന്ദര്‍ശന പരിപാടി നടത്തും. ജനങ്ങളുമായി ആശയവിനിമയം നടത്തും. ഇടതുമുന്നണിയില്‍ സീറ്റുതര്‍ക്കമുണ്ടാകില്ല. എന്‍.സി.പി യു.ഡി.എഫിലേക്കെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടില്ല. എന്‍.സി.പി ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. എല്‍.ഡി.എഫിനു മുന്നില്‍ ഇപ്പോള്‍ ഇങ്ങനെയൊരു പ്രശ്‌നമില്ല. പാലാ സീറ്റിന്റെ കാര്യം തെരഞ്ഞെടുപ്പ് വരുമ്പോള്‍ പരിഗണിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.