
പാനൂര്‍: ഇസ്ലാമിക മതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ ഹദീസുകള്‍ (പ്രവാചക വചനം) നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രശസ്ത ഹദീസ് പണ്ഡിതനും ഈജിപ്റ്റിലെ അല്‍ അസ്ഹര്‍ സര്‍വകലാശാല പ്രൊഫസറുമായ ഡോ. മുഹമ്മദ് അല്‍ ഖാമിസ് സുലൈമാന്‍ അല്‍ അസ്ഹരി. വടക്കെ പൊയിലൂര്‍ ദാറുസലാം ഇസ്ലാമിക് ദഅ്വ കോളജ് വിദ്യാര്‍ഥി യൂനിയന്റെ ഹദീസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നബിചര്യ ഇസ്ലാമിക ആശയപ്രകാശനത്തിനും വളരെയേറെ പങ്കു വഹിച്ചിട്ടുണ്ടെന്നും അല്‍ ഖാമിസ് വ്യക്തമാക്കി.
എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മലയമ്മ അബൂബക്കര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അന്‍വര്‍ ഹുദവി, നൈസല്‍ ഇബ്രാഹിം ഹൈതമി, അഹമ്മദ് ബാഖവി,റസാഖ് ഹാജി, സുഫൈദ് വാഫി, സിറാജ് ഹുദവി, മിസ്ബാഹ് ഹുദവി, ഡോ. അനസ് ഹുദവി സംസാരിച്ചു.