2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മതനേതാക്കളുടെ യോഗം വിളിക്കുമെന്ന് കോണ്‍ഗ്രസ് , നിലപാടില്ലായ്മയാണ് സര്‍ക്കാരിന്റെ നിലപാട്: വി.ഡി സതീശന്‍

സ്വന്തം ലേഖകന്‍
കോഴിക്കോട്: വിദ്വേഷ പ്രചാരണങ്ങളിലൂടെ സംസ്ഥാനത്തിന്റെ മതസൗഹാര്‍ദവും സാമൂഹികാന്തരീക്ഷവും തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മതനേതാക്കളുടെ യോഗം വിളിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും പറഞ്ഞു. വിവിധ സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. വര്‍ഗീയ ധ്രുവീകരണം തടയാന്‍ കോണ്‍ഗ്രസും പ്രതിപക്ഷവും മുന്‍കൈ എടുക്കും. ഇതൊരു പൊട്ടിത്തെറിയിലേക്ക് പോകുമെന്ന് തോന്നി. ആരും ആവശ്യപ്പെട്ടല്ല, ഈ പ്രശ്‌നത്തിന് അടിയന്തരമായൊരു പരിഹാരമുണ്ടാവണം എന്ന ഉദ്ദേശ്യത്തോടെയാണ് ബന്ധപ്പെട്ട സമുദായ നേതാക്കളെ കാണുന്നത്. സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനു വേണ്ടി മത നേതാക്കളുടെയും വിവിധ കക്ഷി നേതാക്കളുടെയും സംയുക്ത യോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുന്നത്. വിദ്വേഷ പ്രചാരണങ്ങളില്‍ ചര്‍ച്ച വേണ്ടെന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അത് അപകടമാണെന്നും നേതാക്കള്‍ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെ വിഷലിപ്തമായ പ്രചാരണങ്ങളാണ് പല കോണുകളില്‍ നിന്നും നടക്കുന്നത്. ഇതിനെതിരേ പൊലിസില്‍ പരാതിപ്പെട്ടിട്ടും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. വി.ഡി സതീശന്‍ ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.