2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മതനിരപേക്ഷതയ്ക്ക് ശക്തിപകര്‍ന്നത് ലീഗ്: ഉമ്മര്‍ പാണ്ടികശാല

മാവൂര്‍: കേരളത്തില്‍ മതനിരപേക്ഷതയ്ക്ക് ശക്തി പകര്‍ന്നത് മുസ്‌ലിം ലീഗിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണെന്നും മതേതരത്വത്തിന്റെ നിലനില്‍പ്പിന് യുവസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍പാണ്ടികശാല പ്രസ്താവിച്ചു.
കേരളത്തിലെ സമാധാനാന്തരീക്ഷത്തിന്റെ മുഖ്യകാരണവും ലീഗിന്റെ പക്വമായ നയസമീപനമാണെന്നും അദ്ദേഹം പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കണ്‍വന്‍ഷന്‍ പുവ്വാട്ട്പറമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ അബൂബക്കര്‍ മൗലവി അധ്യക്ഷനായി. യു.സി രാമന്‍, റിട്ടേണിങ്ഓഫിസര്‍ വി. കെ.ഉസൈന്‍കുട്ടി, കെ.മൂസ മൗലവി, കെ.കെ മുഹമ്മദ്, ചിറ്റടി അഹമ്മദ് കുട്ടിഹാജി സംസാരിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.