2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മണിപ്പൂർ രണ്ടാംഘട്ടത്തിൽ 76.04 ശതമാനം പോളിങ്; അക്രമത്തിൽ രണ്ട് മരണം

ഇംഫാൽ
മണിപ്പൂരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ദിനത്തിൽ അക്രമങ്ങളിൽ രണ്ട് മരണം.
സംസ്ഥാനത്ത് 76.04 ശതമാനം പോളിങ് രേഖപ്പെടുത്തി. ആറു ജില്ലകളിലെ 22 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. സേനാപട്ടിയിലെ കരോങ് മണ്ഡലത്തിലെ സ്‌കൂളിൽ പൊലിസ് നടത്തിയ വെടിവയ്പ്പിൽ ആദിവാസി കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. പോളിങ് സ്‌റ്റേഷനിൽ നിന്ന് ചിലർ മെഷിനുകൾ അപഹരിച്ചതിനെ തുടർന്നാണ് വെടിവയ്പ് നടന്നത്.
കാരണമില്ലാതെയാണ് വെടിവയ്പുണ്ടായതെന്ന് ബി.ജെ.പി സ്ഥാനാർഥി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. നേരത്തെ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുൻപ് ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റു മരിച്ചിരുന്നു. കോൺഗ്രസുകാരാണ് വെടിവയ്പിനു പിന്നിലെന്നാണ് ബി.ജെ.പി ആരോപണം. അമുബ സിങ് (25) ആണ് കൊല്ലപ്പെട്ടത്. ഇംഫാലിൽ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവിന്റെ വീട്ടിനു നേരെ ബോംബേറുണ്ടായി. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് ബോംബെറിഞ്ഞത്. ഇന്നലെ രാവിലെ 7 മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. 8.38 ലക്ഷം വോട്ടർമാരാണ് വോട്ടുചെയ്യേണ്ടിയിരുന്നത്. 92 സ്ഥാനാർഥികളും മത്സരരംഗത്തുണ്ടായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News