2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മണിപ്പൂര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും

ഇംഫാല്‍: മണിപ്പൂരില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും.60 അംഗ നിയമസഭയില്‍ ഒന്നാം ഘട്ടത്തില്‍ 38 സീറ്റുകളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ വൈകുന്നേരം മൂന്നോടെ സമാപിച്ചിരുന്നു.

പ്രചാരണത്തിനായി  പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവരെല്ലാം സംസ്ഥാനത്ത് എത്തിയിരുന്നു.

സംസ്ഥാനത്ത് തുടരുന്ന സാമ്പത്തിക ഉപരോധമാണ് മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രചാരണങ്ങളില്‍ ഉയര്‍ന്ന് നിന്നിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് നാഗാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സാമ്പത്തിക ഉപരോധം വന്നത്.

അതേസമയം ഉത്തര്‍പ്രദേശില്‍ നാളെ ആറാംഘട്ട വോട്ടെടുപ്പ് നടക്കും. കിഴക്കന്‍ യു.പിയിലെ 49 നിയമസഭാ മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.