2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മണലിപ്പുഴ ശുചീകരണത്തോടെ ഹരിതകേരളം പദ്ധതി ജില്ലയില്‍ എട്ടിന് തുടങ്ങും

തൃശൂര്‍: മണലിപ്പുഴ ശുചീകരണത്തോടെ ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ എട്ടിന് ജില്ലയില്‍ തുടക്കമാകുമെന്ന് ജില്ലാ മിഷന്‍ അധ്യക്ഷ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറും സെക്രട്ടറി ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗനും അറിയിച്ചു. വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ മാലിന്യ-നിര്‍മാര്‍ജന-ശുചിത്വ ബോധവല്‍ക്കരണ വിളംബരജാഥ സംഘടിപ്പിക്കും.
ജില്ലാ പ്ലാനിങ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍  റസിഡന്റന്‍സ് അസോസിയേഷന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ലൈബ്രറി കൗണ്‍സില്‍, സ്‌കൂള്‍ പി.ടി.എകള്‍ എന്നിവര്‍ പങ്കെടുത്തു. ഇവരുടെ സഹകരണത്തോടെ ജലാശയങ്ങള്‍ ശുചിയാക്കും. പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ശേഖരിച്ച് സ്‌ക്രാപ്പ് വ്യാപാരികള്‍ക്ക് കൈമാറും. കുട്ടികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കുന്നതിനുളള കര്‍മപദ്ധതികള്‍ക്ക് ജില്ലാ മിഷന്‍ രൂപം നല്‍കി. വിദ്യാലയങ്ങളില്‍ പ്രശ്‌നോത്തരി, പെയ്ന്റിങ് മത്സരം എന്നിവ സംഘടിപ്പിക്കും. സന്നദ്ധ യുവജനസംഘടനകളുടെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങളെത്തുന്ന പ്രധാന ഇടങ്ങളില്‍ ഫ്‌ളാഷ് മോബ്, ഓട്ടന്‍ തുള്ളല്‍, സ്ട്രീറ്റ് പെയ്ന്റിങ് എന്നിവ നടത്തും.
സ്‌കൂളില്‍ ആരോഗ്യ സുരക്ഷാപ്രതിജ്ഞാ, ആശുപത്രികളില്‍ വ്യക്തിശുചിത്വം-പരിസരശുചിത്വം എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തും. വനസംരക്ഷണ സമിതിയുടെ സഹകരണത്തോടെ അതിരപ്പിളളി, വാഴച്ചാല്‍ മേഖലയില്‍ ശുചിത്വ പ്രചാരണംനടത്തുമെന്ന് ഡി.എഫ്.ഒ അറിയിച്ചു. രാമവര്‍മപുരം പരിസരത്തെ കിണറുകള്‍ ശുചിയാക്കുമെന്ന് ലയണ്‍സ് ക്ലബ് അറിയിച്ചു.
വേര്‍തിരിച്ച ജൈവ-അജൈവ പദാര്‍ഥങ്ങള്‍ ഏറ്റെടുക്കുമെന്ന് സ്‌ക്രാപ്പ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എ നജീബ് യോഗത്തെ അറിയിച്ചു. സ്‌കൗട്ട്, ഗൈഡ്‌സ് വിദ്യാലയം, ഹരിത വിദ്യാലയമെന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് പ്രതിനിധി അറിയിച്ചു. സകൗട്ട് ഗൈഡ് വിദ്യാര്‍ഥികളുടെ സാനിട്ടേഷന്‍ സന്ദേശം പ്രചരിപ്പിക്കാന്‍ ഡിസംബര്‍ എട്ടിന് കുട്ടികളുടെ സേവനം നല്‍കാമെന്നും അദ്ദേഹം കലക്ടര്‍ക്ക് ഉറപ്പു നല്‍കി. കായിക സംഘടനകളുടേയും വിദ്യാര്‍ഥികളുടെയും ആഭിമുഖ്യത്തില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റുകളും ഹരിതാഭമാക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയും പറഞ്ഞു.
പറളിക്കാട് ഭാഗത്ത് നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഹൃസ്വകാല വിളയിറക്കുവാന്‍ പരിസരത്തെ ജലസ്രോതസ്സ് ശൂചീകരിക്കുമെന്ന് നബാര്‍ഡ്  അറിയിച്ചു. മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി കലക്ടര്‍ (എന്‍.എച്ച്.ഡി.പി) എസ്. ഷാനവാസ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ യു.ഗീത, ഡി.ഡി.പി രാജ് പ്രദീപ്, ജില്ലാതല ഉദ്യോഗസ്ഥര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, സ്‌ക്രാപ്പ് ഡീലേഴ്‌സ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.