കാണാം ചിത്രങ്ങളിലൂടെ
തബൂക്ക്: സഊദിയിലെ ഉത്തര മേഖലയിലെ ഹൈറെഞ്ച് പ്രദേശങ്ങൾ മഞ്ഞിൽ കുളിരണിഞ്ഞു. രാജ്യത്തെ സ്വപ്ന പദ്ധതിയായ നിയോം സിറ്റി ഉൾപ്പെടുന്ന ഈ പ്രദേശത്തെ ഇ കാഴ്ച്ച ഏവർക്കും കൗതുകമായിരിക്കും. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ അനുഭവപ്പെടുന്നത് കനത്ത തണുപ്പാണെങ്കിലും ഹൈറേഞ്ച് മേഖലയായ തബൂക്കിലെ വിവിധയിടങ്ങളിലാണ് മഞ്ഞ് പുതച്ച് കിടക്കുന്നത്. മഞ്ഞണിഞ് വെളുത്ത മറു പ്രദേശങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിശക്തമായ മഞ്ഞുവീഴ്ചയില്‍ നോക്കെത്താദൂരത്തോളമുള്ള പ്രദേശങ്ങള്‍ തൂവെള്ള പുതച്ചുകിടക്കുന്ന മനോഹരമായ കാഴ്ചയും നല്ല കാലാവസ്ഥയും ആസ്വദിക്കുന്നതിന് പ്രദേശങ്ങളിലേക്ക് സ്വദേശികളും വിദേശികളും എത്തുന്നുണ്ട്. തബൂക്കിലെ അല്ലോസ്, അല്‍ഖാന്‍, അല്സൈതക്കു സമീപമുള്ള ഗ്രാമപ്രദേശങ്ങള്‍, അല്‍ഹുറ, റുഹൈബ് എന്നിവിടങ്ങളിലെല്ലാം കനത്ത കഞ്ഞി വീഴ്ചയാണ് ഉണ്ടായത്. ദൂര ദിക്കുകളിൽ നിന്നും ഇവിടേക്ക് കാഴ്ച്ചക്കാരെ ആകർഷിക്കുന്നുണ്ട്.
വടക്കൻ അതിർത്തി പ്രദേശമായ തുറൈഫ് നഗരത്തിലും അതി കഠിന തണുപ്പാണ് അനുഭവപ്പെടുന്നത്. രാജ്യത്ത് തണുപ്പ് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് തുറൈഫ്. ആയിരക്കണക്കിന് മലയാളികൾ അടക്കം വിദേശികൾ ജോലി നോക്കുന്ന തുറൈഫിൽ ഏറ്റവും കഠിന തണുപ്പ് അനുഭവപ്പെടുക മാത്രമല്ല ഏറ്റവും കൂടുതൽ കാലം തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്ന സ്ഥലം കൂടിയാണ്. രാജ്യത്തിന്റെ വടക്ക് ഭാഗങ്ങളിലെ ചില പ്രദേശങ്ങളിൽ പൂജ്യവും അതിൽ താഴെ വരെ എത്തിയതായാണ് റിപ്പോർട്ടുകൾ.