2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മക്‌ഡൊണാള്‍ഡില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനൊപ്പം ചത്ത പല്ലി

കൊല്‍ക്കത്ത: മക്‌ഡോണാള്‍ഡ്‌സ് ഔട്ട് ലെറ്റില്‍ നിന്നും വാങ്ങിയ ഫ്രെഞ്ച് ഫ്രൈസില്‍ ചത്തപല്ലി. കൊല്‍ക്കത്ത സ്വദേശി പ്രിയങ്ക, മാണി സ്‌ക്വയറിലെ മക്‌ഡൊണാള്‍ഡ്‌സ് ബ്രാഞ്ചില്‍ നിന്ന് വാങ്ങിയ സ്‌പെഷ്യല്‍ ഫ്രഞ്ച് ഫ്രൈസില്‍ നിന്നാണ് ചത്ത പല്ലിയെ ലഭിച്ചത്. പരാതി പറഞ്ഞപ്പോള്‍ അധികൃതര്‍ ഭക്ഷണം മാറ്റിനല്‍കിയെങ്കിലും യുവതിയും കുടുംബവും പൊലിസില്‍ പരാതി നല്‍കി. 

മകളുടെ ജന്മദിനമാഘോഷിക്കാനായി കുടുംബത്തോടൊപ്പം മക്‌ഡൊണാള്‍ഡ്‌സില്‍ പോയതായിരുന്നു യുവതി. ബര്‍ഗറിനൊപ്പം ലഭിച്ച ഫ്രഞ്ച് ഫ്രൈസിന്റെ പ്ലേറ്റിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ഇതോടെ ആറു മാസം ഗര്‍ഭിണിയായ പ്രിയങ്കയ്ക്ക് മനംപുരട്ടല്‍ ഉണ്ടാവുകയും ചെയ്തു.

പിന്നീട് പ്രിയങ്കയും കുടുംബവും ഫുല്‍ബാഗന്‍ പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വിഷയം ഗൗരവമുള്ളതാണെന്നും എങ്ങനെ ഭക്ഷണത്തില്‍ പല്ലിവന്നു എന്നത് അന്വേഷിക്കുമെന്നും പൊലിസ് അന്വേഷണവുമായി സഹകരിക്കുമെന്നും മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.